HOME
DETAILS

വനിതാജീവനക്കാര്‍ക്ക് നഗരത്തില്‍ സുരക്ഷിതമായ താമസ സംവിധാനമില്ല

  
backup
May 18 2017 | 21:05 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%97


ഒലവക്കോട്: ഇതരജില്ലക്കാര്‍ പാലക്കാട്ടേക്ക് ജോലിക്കുവരുമ്പോള്‍ താമസസ്ഥത്തിനായി ഒന്നു കാര്യമായി അന്വേഷിക്കണം. താമസസ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ട് കാര്യമായി കാണാനില്ലെങ്കിലും ജോലിസമയത്തിനുസരിച്ച് കിട്ടണമെന്നില്ലാത്തതാണ് പ്രശ്‌നം.
ഇതരസംസ്ഥാനക്കാര്‍ക്കു വരെ താമസസൗകര്യത്തിന് ഫ്‌ളാറ്റ് സമുച്ചയമൊരുക്കുന്ന സര്‍ക്കാര്‍ ജോലിചെയ്യുന്ന വനിതകളുടെ കാര്യത്തില്‍ കൈയൊഴിയുകയാണ്. സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ ജില്ലയിലെങ്ങുമില്ല.
നഗരത്തിലാണെങ്കില്‍ ഒലവക്കോട്ട് റെയില്‍വേ എ.സി.ഡോര്‍മിറ്ററി സംവിധാനമുണ്ട്. വാടകയും തുച്ഛമാണ്. പക്ഷേ, പ്രശ്‌നം സ്ഥിരതാമസത്തിന് പറ്റില്ലെന്നതാണ് പ്രശ്‌നം.
സ്വകാര്യ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങളുണ്ടെങ്കിലും സമയം പ്രശ്‌നമാണ്. മിക്കയിടങ്ങളിലും താമസസ്ഥലത്ത് എത്തേണ്ട അവസാനസമയം ആറരയാണ്. പ്രത്യേക അനുവാദത്തോടെ ഏഴു മണി വരെയും പോവാം. പേയിങ് ഗസ്റ്റ് സംവിധാനമാണ് കൂടുതല്‍ സഹായകമാവുന്നതെന്നും പറയുന്നവരുണ്ട്. പക്ഷേ, ഇവിടെയും പരിമിതികളുണ്ട്. കൂടുതല്‍ അലഞ്ഞാലേ ഒരു സ്ഥലം കിട്ടൂ. ഇവിടെത്തന്നെ ആദ്യം ചില മുഖം കറുപ്പിക്കലും കാണേണ്ടി വരുമെന്ന് പറയുന്നവരും കുറവല്ല.
പേയിങ് ഗസ്റ്റായി നഗരത്തില്‍ ഇടം കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇടത്തരംപ്രദേശങ്ങളിലാണ് സാധ്യത കൂടുതലെന്ന് താമസിക്കാന്‍ ഇടം തേടിയലഞ്ഞവരുടെ സാക്ഷ്യം.
ലോഡ്ജുകളില്‍ കുറഞ്ഞ സംവിധാനത്തിന് 600 രൂപ മുതല്‍ 2000 രൂപ വരെ ദിവസവാടക നല്‍കണം. പക്ഷേ സുരക്ഷയും ഭക്ഷണവും ആഗ്രഹിക്കരുത്. ഒരു ചെറിയ കട്ടിലും ചെറിയ മേശയും ഒരു കസേരയും മാത്രമുള്ള ഒറ്റമുറിക്കാണ് ഈ വാടകയെന്നും അറിയണം.
ഇത്തരത്തില്‍ ഒരു മാസം തള്ളിനീക്കുമ്പോഴേക്കും തുടക്കകാരന്റെ ശമ്പളം മുഴുവന്‍ വാടകയായിത്തന്നെ നല്‍കേണ്ടിയും വരും.
വനിതകളുടെ മാത്രമല്ല, താമസസ്ഥലം തേടിയുള്ള അലച്ചിലില്‍ പുരുഷന്മാരുടെ സ്ഥിതിയും ഇതു തന്നെയാണ്.
താമസസൗകര്യം ഓര്‍ക്കുമ്പോള്‍ പിന്നെ ഓര്‍ക്കേണ്ട വസ്തുത അവിടങ്ങളിലേക്കുള്ള വാഹന സൗകര്യമാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഓട്ടോവാടകയില്‍ കണിശത കാണിക്കുന്നതിനാല്‍ രാത്രിയാണെന്ന കാര്യം പറഞ്ഞ് വാടക കൂട്ടി വാങ്ങുന്നവരുമുണ്ട് ഇവിടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  4 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago