തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം: നഗരസഭ നേരിട്ട് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കും
കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം നഗരസഭ നേരിട്ട് എറ്റെടുത്ത് പൂര്‍ത്തീകരിക്കും. വര്‍ഷങ്ങള്‍ മുന്‍പ് ബി.ഒ.ടി കരാര്‍ പ്രകാരം മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം കരാര്‍ നല്‍കിയതായിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തീകരിച്ചിട്ടും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കമ്പനി നിര്‍മാണം പൂര്‍ത്തീകരിച്ചില്ല.
നഗരസഭ നിര്‍മാണം എറ്റെടുത്ത് നടത്തുമ്പോള്‍ ബി.ഒ.ടി. പ്രകാരം കരാര്‍ നല്‍കിയ കമ്പനിക്ക് നിയമപരമായി നല്‍കിയ ഉടമ്പടി നഗരസഭ ബാധ്യതകളില്ലാതെ റദ്ദാക്കണം. നിയമപരമായി കമ്പനിയെ ഒഴിവാക്കാന്‍ ഹൈക്കോടതി വക്കീലില്‍ നിന്നും നിയമോപദേശം തേടണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടന്നു. ബി.ഒ.ടി. കമ്പനിയെ കരാര്‍ ഉറപ്പിക്കുന്ന സമയത്ത് അല്‍കോം ട്രേഡ് വെഞ്ചേഴ്‌സ്, മാത്രമാണ് കരാര്‍ സമര്‍പ്പിച്ചിരുന്നത്. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായി സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചതും ഈ കമ്പനിക്ക് തന്നെയാണ്.
എന്നാല്‍ പേരിനോട് സാമ്യമുള്ള അല്‍പ്രോജക്റ്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായാണ് നഗരസഭ കരാര്‍ ഉടമ്പടി പൂര്‍ത്തീകരിച്ചതെന്നും, പിന്നീട് ആദ്യം പൂര്‍ത്തീകരിച്ച് നിര്‍മാണം നിലച്ച സാഹചര്യത്തില്‍ ആര്‍.എം.പി കൗണ്‍സിലര്‍ കെ.എ സോമന്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയതിന് ശേഷമാണ് കരാറിലുള്ള വൈരുദ്ധ്യം മനസിലായതെന്നും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു.
തുടര്‍ന്ന് പാതി വഴിയില്‍ നിര്‍മാണം ഉപേക്ഷിക്കുകയും തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണ കാലാവധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭ വീണ്ടും കാലാവധി നീട്ടി നല്‍കികൊണ്ട് അനുമതിക്ക് വേണ്ടി കൗണ്‍സില്‍ യോഗത്തില്‍ തിരുമാനിച്ചു.
ഇതേ തുടര്‍ന്ന് ആര്‍. എം പി അംഗങ്ങള്‍ എതിര്‍ക്കുകയും ഹൈക്കോടതി പരാതി നല്‍കി കേസുമായി മുന്നോട്ട് പോയി.
ഇത്തരത്തിലുളള പ്രതിസന്ധികള്‍ തരണം ചെയ്ത് കുന്നംകുളത്തിന്റെ സ്വപ്ന പദ്ധതിയിലെ അധുനിക മത്സ്യ വിപണന മാര്‍ക്കറ്റ് എന്ന യാഥാര്‍ഥ്യം സഫലീകരിക്കുന്നതിനായി വീണ്ടും നഗരസഭയില്‍ പ്രത്യേക യോഗം ചേരുകയായിരുന്നു.
ഈ യോഗത്തില്‍ നഗരസഭ തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനും ഹൈക്കോടതിയില്‍ നിന്നും ഉപദ്ദേശം തേടാനും യോഗത്തില്‍ ഐക്യകണ്ഡേന തിരുമാനിച്ചു.
തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രത്യേക അജണ്ടയില്‍ ചെയര്‍മാന്റെ കുറിപ്പില്‍ തിരുമാനങ്ങളുടെ വിശദ്ദീകരണം നല്‍കിയില്ലെന്നും അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു.
ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍ അധ്യക്ഷനായ യോഗത്തില്‍ കൗണ്‍സിലര്‍മാരായ പി.എം സുരേഷ് , കെ.എ അസീസ്, ഷാജി ആലിക്കല്‍, കെ.എ സോമന്‍ , കെ.കെ മുരളി, ബിജു. സി ബേബി, ഗീത ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."