നാണക്കേടുണ്ടാക്കരുത്; ചുവപ്പുനാട പൂര്‍ണമായും ഒഴിവാക്കണം: മുഖ്യമന്ത്രി
ആലപ്പുഴ: ചുവപ്പുനാട പൂര്‍ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുവപ്പുനാടയെ ഭീതിയോടെയാണ് ജനം കാണുന്നത്. ഇത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. നേരായ മാര്‍ഗത്തിലുള്ള ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങരുത്. ജനോപകാരപ്രദമായ രീതിയില്‍ വേണം സിവില്‍ സര്‍വിസിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടുകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിക്കാതിരിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ സിവില്‍ സര്‍വിസ് ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എങ്കിലും ജനങ്ങള്‍ക്ക് എങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാം എന്നതില്‍ ഡോക്ടറേറ്റ് എടുത്ത ചിലരുണ്ട്. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിപ്പാട് റവന്യൂ ടവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതി ഒരിടത്തും അനുവദിക്കില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നമുക്കുണ്ടെങ്കിലും ചിലയിടങ്ങളില്‍ ആ ദുശീലം മാറിയിട്ടില്ല. ഏത് തസ്തികയിലിരുന്നാലും അവനവന്റെ വരുമാനത്തിന് അനുസരിച്ച് ജീവിക്കാന്‍ പഠിക്കണം. ആര്‍ഭാട ജീവിതം നയിക്കണമെന്ന് തോന്നുമ്പോഴാണ് തെറ്റായ ചിന്തകളും തെറ്റായ വഴികളും സ്വീകരിക്കുന്നത്. വലിയ ദോഷങ്ങളില്ലാത്ത ശമ്പള വ്യവസ്ഥ നല്‍കുമ്പോള്‍ മറ്റു വഴികളിലൂടെ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനു പകരം ജയിലില്‍ കിടന്നുറങ്ങേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."