കള്ളുഷാപ്പിനായി സംസ്ഥാനപാത ജില്ലാപാതയായി: ജനരോഷം ഇരമ്പി
കോങ്ങാട്: സംസ്ഥാന, ദേശീയ പാതകള്‍ക്കരികില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് മദ്യഷാപ്പുകള്‍ പുനരാരംഭിച്ചതിനെതിരേ കോങ്ങാട്ടില്‍ ജനകീയ പ്രതിഷേധം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കള്ളുഷാപ്പും വിദേശമദ്യശാലയും അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് മറ്റു പലഭാഗങ്ങളിലേക്കും മാറ്റിസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും പ്രതിഷേധം കാരണം അത് സാധ്യമായിരുന്നില്ല.
അവസാനത്തെ ശ്രമമെന്ന നിലക്ക് സംസ്ഥാന പാതയെ ജില്ലാപാതയാണെന്നു കാണിച്ചാണ് മദ്യഷാപ്പുകള്‍ വീണ്ടും തുറന്നിരിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ്, വെല്‍ഫെയര്‍പാര്‍ട്ടി, മുസ്‌ലിം ലീഗ്, എസ്.ഡി.പി.ഐ, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.
മദ്യശാലകള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടുവാന്‍ നിയമപരമായും ജനകീയ സമരത്തിലൂടെയും മുന്നോട്ടുപോകുമെന്ന് ജനകീയ മദ്യവിരുദ്ധ സമിതി വക്താക്കള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോങ്ങാട് മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് സമരം ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസൈനാര്‍ അധ്യക്ഷനായി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റിയംഗം ഷാജഹാന്‍ കാരൂക്കില്‍ മുഖ്യപ്രഭാഷണം നടത്തി.
അഭിവാദ്യമര്‍പിച്ച് എസ്.കെ.എസ്.എസ്.എഫ് മണ്ഡലം സെക്രട്ടറി ശക്കിര്‍, പരിസ്തിതി പ്രവര്‍ത്തകന്‍ കെ.കെ റഹ്മാന്‍, എസ്.ഡി.പി.ഐ പ്രതിനിധി നിഷാദ് സംസാരിച്ചു. അസ്‌ലം സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."