പ്രവാസി സെക്യൂരിറ്റി സ്കീം സഹായം വിതരണം ചെയ്തു
കോഴിക്കോട്: കേരള പ്രവാസിലീഗ് ആവിഷ്കരിച്ച പ്രവാസി സെക്യൂരിറ്റി സ്കീം പദ്ധതിപ്രകാരം നടപ്പിലാക്കുന്ന സുരക്ഷധാരാ സഹായ വിതരണം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. തിരിച്ചുവന്ന പ്രവാസികളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണു പ്രവാസി ലീഗ് ഈ പദ്ധതി ആവിഷ്കരിച്ചത്. പ്രഥമഘട്ടത്തില്‍ 25 ലക്ഷത്തോളം രൂപയുടെ സഹായമാണു നല്‍കിയത്.
കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് സി.പി.ബാവ ഹാജി അധ്യക്ഷനായി. കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ മൂന്നിയൂര്‍, പി.കെ.കെ ബാവ, ഉമര്‍ പാണ്ടികശാല, അബ്ദുറഹിമാന് രണ്ടത്താണി, പി.കെ ഫിറോസ്, എം.എ റസാഖ് മാസ്റ്റര്‍, ഇബ്റാഹിം എളേറ്റില്‍, സി.വി.എം വാണിമേല്‍, എസ്.വി അബ്ദുല്ല, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്,എന്‍.എം ശരീഫ്, എം.എസ് അലവി, കെ.പി ഇമ്പിച്ചി മമ്മു ഹാജി പ്രസംഗിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സി.പി ബാവ ഹാജിക്ക് പ്രവാസിലീഗിന്റെ സ്നേഹാദരം ചടങ്ങില്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."