എക്‌സറേ യൂനിറ്റ് അടഞ്ഞിട്ട് മാസങ്ങള്‍; വലഞ്ഞ് രോഗികള്‍
പനമരം: ഗവ. ആശുപത്രിയിലെ എക്‌സറേ ലാബിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പുനരാരംഭിക്കാന്‍ നടപടിയില്ല. ഇതോടെ ആദിവാസികള്‍ ഉള്‍പെടെ നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
എക്‌സറെ ടെക്‌നീഷ്യന്‍ ഇല്ലാത്തതാണ് ലാബിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണം. നേരത്തെ ഒരാളെ നിയമിച്ചെങ്കിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. ദിവസവും ഒ.പിയില്‍ 100 മുതല്‍ 250 രോഗികള്‍ വരെയാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. പ്രളയകാലത്തിന് ശേഷം രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗികളില്‍ അധികവും ആദിവാസികളും സാധാരണക്കാരുമാണ്. ഒരു വലിയ തുക ചിലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ നിന്ന് എക്‌സറെയെടുക്കാന്‍ കഴിയാത്തവരാണ് അധികവും. നിലവില്‍ എക്‌സറെ ആവശ്യമായ രോഗികള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയാണ് എക്‌സറേ എടുക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ഈ ആതുരാലയത്തെ ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എക്‌സറേ ലാബ് പ്രവര്‍ത്തനം തുടങ്ങാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."