മാര്‍ബിള്‍ കടത്ത്; ഖജനാവിന് കോടികളുടെ നഷ്ടം
കോഴിക്കോട്: വ്യാജരേഖയുണ്ടാക്കി ഇതരസംസ്ഥാനങ്ങളില്‍നിന്നു മാര്‍ബിളും ഗ്രാനൈറ്റും വന്‍തോതില്‍ എത്തിക്കുന്നത് സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നു. അനധികൃതമായി കടത്തുന്നവയില്‍ പേരിനു മാത്രമാണ് വാണിജ്യ നികുതി വകുപ്പിന് പിഴ ഈടാക്കാനാകുന്നത്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഗോഡൗണിലേക്ക് എന്ന വ്യാജേനയാണ് ഇവ എത്തിക്കുന്നത്. കേരളത്തിനെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നികുതി കുറവായതിനാലാണ് വെട്ടിപ്പ് കൂടുന്നത്.
സ്വന്തം വീട്ടില്‍ പതിക്കാനാവശ്യമുള്ള സാധനങ്ങള്‍ വീട്ടുടമയ്ക്ക് കൊമേഷ്യല്‍ ടാക്‌സ് 16ാം ഭേദഗതി പ്രകാരം നിയമപരമായി ഇതരസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരാം. എന്നാല്‍ നിയമാനുസൃതമായി സാധനമിറക്കുന്നവര്‍ വളരെ കുറവാണ്. പലരും ഏജന്റുമാര്‍ വഴിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഉപയോക്താക്കള്‍ സ്വന്തം ആവശ്യങ്ങള്‍ക്കു കൊണ്ടുവന്ന സാധനം മറിച്ചുവില്‍ക്കരുതെന്ന് നിയമമുണ്ട്. എന്നാല്‍ മറിച്ചുവിറ്റതിന്റെ പേരില്‍ മലപ്പുറം മുതല്‍ കാസര്‍കോടുവരെ ഈ വര്‍ഷം അറുപത് കേസുകളില്‍ 12 ലക്ഷം രൂപ നികുതി ചുമത്തിയിട്ടുണ്ട്. അതേ സമയം വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെ കുറവുകാരണമാണ് പരിശോധന നടത്താന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."