ഭാര്യയെയും രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് മക്കളെയും അധ്യാപകന് കഴുത്തറുത്ത് കൊന്നു
ന്യൂ ഡെല്‍ഹി: ഭാര്യയെയും രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് മക്കളെയും കഴുത്തറുത്ത് കൊന്ന് സ്വകാര്യ സ്കൂള്‍ അധ്യാപകന്. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ഉപേന്ദ്ര ശുക്ലയെന്ന അധ്യാപകനാണ് ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടോടെയാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ഉപേന്ദ്ര എഴുതിയ ഒരു കത്ത് പൊലിസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും താന്‍ കൊന്നു എന്നാണ് കത്തില്‍ എഴുതിയിരുന്നത്. എന്നാല്‍ എന്തിനാണ് കൊന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലേ മറ്റുവിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലിസ് പറഞ്ഞു. പുലര്‍ച്ചെ ഉപേന്ദ്ര വീട് വിട്ടിറങ്ങുന്നത് ഭാര്യയുടെ അമ്മ കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ മുറിയുടെ വാത്തില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലിസിന്റെ സാനിധ്യത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാള്‍ ഇടക്കിടെ താന്‍ മാനസിക സമ്മര്‍ദ്ധത്തിലാണെന്ന് പറയാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."