HOME
DETAILS

ഓണ്‍ലൈന്‍  സെന്‍സര്‍ഷിപ്പിന് സദുദ്ദേശമോ?

  
backup
November 12 2020 | 22:11 PM

948153203685-2
 
 
ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓവര്‍ ദി ടോപ് (ഒ.ടി.ടി ) വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ഇനി കേന്ദ്രസര്‍ക്കാരിന് നിരീക്ഷിക്കാമെന്ന വിജ്ഞാപനം ഓണ്‍ലൈന്‍ മേഖലയില്‍ മൂക്കുകയറിടാനുള്ള  നീക്കത്തിന്റെ ഭാഗമാണ്. പത്രങ്ങള്‍, സിനിമകള്‍, ടി.വി ചാനലുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും നിലവില്‍ കേന്ദ്രസര്‍ക്കാരിന് സംവിധാനമുണ്ട്. പത്രങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കാന്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും (എന്‍.ബി.എ) പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമകളെ നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി)യും ഉണ്ട്.
 പുതിയ വിജ്ഞാപനം പ്രകാരം ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും കേന്ദ്രാ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാകും. ആധുനിക കാലത്തെ മാധ്യമങ്ങളായ ഇവ രണ്ടും നിലവില്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമമൊന്നും ഇല്ല. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കൊപ്പം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പെടുത്തിയത് കോടികളുടെ നിക്ഷേപം നടത്തിയ ഇത്തരം കമ്പനികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍ എന്നിങ്ങനെയുള്ള തിയറ്ററുകളില്‍ സിനിമകള്‍ക്കു സമാനമായി പ്രവര്‍ത്തിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയാണ് ഇനി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കുന്നത്. ഇവയുടെ ഉള്ളടക്കം സംബന്ധിച്ച് ഇനി കേന്ദ്രത്തിന് വേണമെങ്കില്‍ ഇടപെടാനാകും. സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലും വെബ്‌സീരീസുകളിലും ഇനി കേന്ദ്രത്തിന് നയപരമായ തീരുമാനമെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ ഉള്ളടക്കം ഉപയോഗിക്കുന്ന എല്ലാ മാധ്യമങ്ങളെയും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.
 
 ഒ.ടി.ടി വഴിയുള്ള വെബ്‌സീരിസുകള്‍, സിനിമകളുടെ സെന്‍സര്‍ഷിപ്പ് എപ്രകാരമാണെന്ന് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ 1961 ലെ അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം. ഇതുപ്രകാരം രാജ്യത്തെ വാര്‍ത്ത, സിനിമ, മറ്റ് ദൃശ്യ, ശ്രാവ്യ പരിപാടികള്‍, ചിത്രങ്ങള്‍ തുടങ്ങിയവ കേന്ദ്രത്തിനു പരിശോധിക്കാം. ആവശ്യമെങ്കില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്യാം. 
 
ഈയിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കേന്ദ്രത്തിന് നോട്ടിസ് അയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിജ്ഞാപനം ഇറക്കിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ വാര്‍ത്ത, സമകാലിക വിവരങ്ങള്‍, സിനിമ, ഓഡിയോ, വിഷ്വല്‍ പരിപാടികള്‍ നല്‍കുന്നുണ്ട്. ഇവയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും പുതിയ നിയമം ബാധകമാകും. ആമസോണിനു പുറമെ ഈയിടെ ജിയോ സിനിമ, സീ സിനിമ തുടങ്ങിയവയും ഒ.ടി.ടി രംഗത്തേക്ക് കടന്നുവന്നിരുന്നു. പുതിയ നിയമം ഇവര്‍ക്കും തിരിച്ചടിയാണ്. 
 
ഇതുവരെ സെന്‍സര്‍ഷിപ്പിനു പുറത്തായിരുന്ന ഒ.ടി.ടി, തങ്ങള്‍ സ്വയം തയാറാക്കിയ നിയന്ത്രണങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെപ്റ്റംബറില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് മന്ത്രാലയം തള്ളുകയായിരുന്നു. 15 ല്‍പരം വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളാണ് ഇതുസംബന്ധിച്ച് ഒപ്പുവച്ച കത്ത് കേന്ദ്രത്തിന് നല്‍കിയത്. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ ഓണ്‍ലൈന്‍ രംഗത്തിന് അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് സമാനമായ നിയന്ത്രണം കൊണ്ടുവരുമെന്നും 2019ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. 
കേന്ദ്രത്തിന്റെ നിലപാടിനെതിരേ രാജ്യത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒരേയൊരു പ്ലാറ്റ്‌ഫോമായിരുന്നു ഒ.ടി.ടി എന്നും അതിന്റെ കടയ്ക്കലാണ് കേന്ദ്രം കത്തിവച്ചതെന്നുമാണ് തിരക്കഥാകൃത്തായ അനിരുദ്ധ ഗുഹ ട്വീറ്റ് ചെയ്തത്. സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നീക്കത്തിനെതിരേ സംവിധായകന്‍ കരണ്‍ അന്‍ഷുമാനും രംഗത്തുവന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിദേശ മാധ്യമങ്ങളും വിമര്‍ശിക്കുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൂക്കുകയറാണെന്നാണ്  'ദ ഗാര്‍ഡിയന്‍' പത്രം ഇതേക്കുറിച്ച് പറയുന്നത്. സര്‍ക്കാരിന്റെ ഭയമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നാണ് ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകന്‍ നിഖില്‍ പഹ്‌വയുടെ നിരീക്ഷണം. 
 
രാജ്യത്ത് 25 ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലുണ്ടെന്നാണ് കണക്ക്. ഓണ്‍ലൈന്‍ മാധ്യമങ്ങളെയാകട്ടെ സാങ്കേതിക മന്ത്രാലയം നിരീക്ഷിക്കുന്നുമുണ്ട്. ഇവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഇടപെടാറില്ല. അച്ചടി മാധ്യമങ്ങളും മറ്റും സര്‍ക്കാര്‍ ഇടപെടലുകള്‍ ഭയന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡകളെ തുറന്നുകാട്ടുന്നതുമാണ് ഇത്തരം നിയന്ത്രണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിദേശ മാധ്യമങ്ങളുടെ നിരീക്ഷണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 
 
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും കേന്ദ്രം ലക്ഷ്യംവയ്ക്കുന്നുണ്ട്. തുറന്നെഴുതുന്ന മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ക്കുറ്റം ചുമത്തി തടവിലാക്കുന്ന പ്രവണതയും ശക്തമാണ്. ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെ ഹത്രാസില്‍ യു.പി പൊലിസ് കസ്റ്റഡിയിലെടുത്തത് ഈയിടെയാണ്. 'ദ വയറി'ന്റെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരേയും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെടുന്നതോടെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുന്ന അവസ്ഥയാണ് സംജാതമാകുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  2 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  41 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago