ലിസി ചാക്കോ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കോണ്‍ഗ്രസിലെ ലിസി ചാക്കോ വളയത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കോടഞ്ചേരി സൗത്ത് 10ാം വാര്‍ഡില്‍ നിന്നാണ് ലിസി വിജയിച്ചത്.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ എല്ലാവരും ഇറങ്ങിപ്പോയി. വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍ അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി, ലീലാമ്മ മംഗലത്ത്, അന്നമ്മ മാത്യു, ആഗസ്തി പല്ലാട്ട്, അന്നക്കുട്ടി ദേവസ്യ, തമ്പി പറകണ്ടത്തില്‍,കെ.എം ബഷീര്‍, കെ. എം പൗലോസ്, കെ.ജെ തോമസ്, സണ്ണി കാപ്പാട്ടുമല, പി.കെ അബ്ദുല്‍ കഹാര്‍, മാത്യു ചെമ്പോട്ടിക്കല്‍, ചാക്കോച്ചന്‍ പേണ്ടാനത്ത്, ടോമി മറ്റത്തില്‍, ബേബി വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എഴിന് എതിരേ 14 വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ റുബി തമ്പിയെ പരാജയപ്പെടുത്തിയത്. 21 അംഗ ഭരണസമതിയില്‍ കോണ്‍ഗ്രസ് 10, മുസ്‌ലിം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ് (എം) ഒന്ന്, ജെ.ഡിയു ഒന്ന് അംഗങ്ങളും എല്‍.ഡി.എഫില്‍ സി.പി.എം ഏഴ് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
കോണ്‍ഗ്രസിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം പ്രസിഡന്റ് പദവിയില്‍ ഇരുന്ന അന്നക്കുട്ടി ദേവസ്യ രാജിവച്ച ഒഴിവിലാണ് ലിസി ചാക്കോയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."