HOME
DETAILS

കാലിക്കറ്റിലെ ബാക്ക് ലോഗ് റദ്ദാക്കല്‍ ഹൈക്കോടതിയെ മറികടന്നും നിയമന നീക്കം

  
backup
November 13 2020 | 00:11 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%97


മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഒഴിവുകളില്‍ ബാക്ക് ലോഗ് നികത്താതെയും സംവരണം അട്ടിമറിച്ചുമുള്ള നിയമന നീക്കം തുടരുന്നു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്താതെയും സംവരണം പറയാതെയുമുള്ള നിയമന നീക്കവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കം തുടരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് 116 അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് ഫ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ഫ്രൊഫസര്‍ 63, അസോസിയറ്റ് പ്രൊഫസര്‍ 29, പ്രൊഫസര്‍ 24 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
സര്‍വകലാശാലയുടെ അധ്യാപക തസ്തികകളില്‍ പിന്നോക്ക സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അന്‍പതോളം ബാക്ക് ലോഗുകളാണ് നികത്താതെ കിടക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മാത്രം 33 ഒഴിവുകളാണ് പിന്നോക്കക്കാരുടെ ബാക്ക് ലോഗായി (എന്‍.സി.എ) കിടക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ബാക്ക് ലോഗ് നികത്തേണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമതി തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലകളുടെ വിവിധ പഠന വകുപ്പുകളില്‍ വിവിധ കേഡറുകളിലെ തസ്തികകള്‍ പൂള്‍ ചെയ്ത് നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ 2013 ല്‍ ഓഡിനന്‍സ് ഇറക്കിയിരുന്നു. ഈ ഓഡിനന്‍സ് കേരള സര്‍വിസ് റൂള്‍സ് സംവരണ കാര്യത്തില്‍ പാലിക്കണമെന്ന് പ്രത്യേകം നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ ഓഡിനന്‍സും സര്‍വിസ് റൂളും മറികടന്നാണ് ഈ സംവരണ അട്ടിമറി. ബാക്ക് ലോഗ് പരിഗണിക്കാതെ നടത്തുന്ന നിയമനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് സുപ്രിംകോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago