HOME
DETAILS
MAL
റോഡിന് കൂടുതല്‍ തുക അനുവദിച്ച് മന്ത്രി മാതൃകയായി
backup
July 27 2016 | 19:07 PM
രാജപുരം: ഹൊസ്ദുര്‍ഗ്ഗ് പാണത്തൂര്‍ അന്തര്‍ സംസംസ്ഥാന പാതയില്‍ അവശേഷിക്കുന്ന ഭാഗത്ത് മെക്കാഡം ടാറിങ്ങിന് തുക അനുവദിക്കാന്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് സമര ഭീഷണി മുഴക്കിയ എം.എല്‍.എ മന്ത്രിയായതോടെ ഇതേ റോഡിന് കൂടുതല്‍ തുക ധനവകുപ്പില്‍ നിന്നും പാസാക്കിയെടുത്ത് മാതൃകയായി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ റോഡിനു വേണ്ടി ബജറ്റില്‍ തുക വകയിരുത്താന്‍ മുന്‍കൈയെടുത്തത്. മുന്‍ സര്‍ക്കാര്‍ അനുവദിച്ച 15കോടി രൂപയ്ക്ക് പുറമെ ഇതേ പാതയ്ക്ക് 35 കോടി രൂപ കൂടി ഇപ്പോള്‍ അനുവദിച്ചിരിക്കുയാണ്.
അവശേഷിക്കുന്ന ഏഴാം മൈല്‍ മുതല്‍ പാണത്തൂര്‍ ഭാഗത്തേക്കുള്ള മെക്കാഡം ടാറിങ്ങ് സപ്തംബറില്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."