ശബരിമല വിഷയം: ബി.ജെ.പിയോട് അഭിപ്രായ ഭിന്നതയെന്ന് എന്‍.എസ്.എസ്
ചങ്ങനാശേരി: മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തെരഞ്ഞെടുപ്പു വിജയമെന്ന വിലയിരുത്തല്‍ വിശ്വാസികളെ കളിയാക്കുന്നതിനു തുല്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തെ 105 -ാമത് എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിജയത്തിനു വിശ്വാസികളുടെ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായതെന്ന് സമ്മതിക്കാന്‍ യു.ഡി.എഫോ കെ.പി.സി.സി പ്രസിഡന്റോ തയാറായില്ല. ഇനിയും തെരഞ്ഞെടുപ്പു വരുമെന്ന് യു.ഡി.എഫ് നേതാക്കന്മാര്‍ മറക്കരുത്. ന്യൂനപക്ഷ ഏകീകരണം ചില കേന്ദ്രങ്ങളിലെ ഉണ്ടാകൂ. എന്നാല്‍ കേരളത്തില്‍ പൊതുപ്രതിഭാസമാണുണ്ടായത്. വിശ്വാസികള്‍ ഒരുമിച്ചതുകൊണ്ടാണിത്.
രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ ആദ്യം സമീപിച്ചത്. തെരഞ്ഞെടുപ്പിനുവേണ്ടി ഒരു ഉപകരണമാക്കി ചതിക്കുകയാണ് ബി.ജ.പി ചെയ്തത്. ഇക്കാര്യത്തില്‍ ബി.ജെ.പിയോട് അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ യുവതീപ്രവേശനത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുകയുമാണ് യു.ഡി.എഫ് ചെയ്തത്. അധികാരം കൈയിലിരുന്ന സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകള്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാന്‍ യാതൊരു നിയമ നടപടിയും സ്വീകരിക്കാന്‍ തയാറായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."