തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം.
എല്‍.ഡി.എഫ് എട്ടും യു.ഡി.എഫ് നാലും വാര്‍ഡുകളില്‍ വിജയിച്ചു. എല്‍.ഡി.എഫ് രണ്ട് സീറ്റുകള്‍ യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, കിഴക്കക്കര വാര്‍ഡ്, ജേക്കബ് തോമസ് -86, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്, കുമാരപുരം, സീതമ്മ-34, തൃശൂര്‍- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, നടുവിക്കര വെസ്റ്റ്, അനില്‍ ലാല്‍-130, കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി, ഇരിയംപാടം, അഫ്‌സല്‍ കെ.എം- 82, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്- വെങ്ങളം, നാരായണി-1251, കണ്ണൂര്‍- പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ടണ്ടങ്കാളി നോര്‍ത്ത്, പ്രസീത പി.കെ- 365, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി,ഉരുവച്ചാല്‍, എ.കെ സുരേഷ് കുമാര്‍-124, പായം ഗ്രാമപഞ്ചായത്ത്, മട്ടിണി, പി.എന്‍ സുരേഷ്- 268.
യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: പത്തനംതിട്ട മുനിസിപ്പാലിറ്റി- കുമ്പഴ വെസ്റ്റ്, ആമിന ഹൈദരലി-101, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്, ചിയാന്നൂര്‍, നഫീസാബി- 492, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്, ചെങ്ങാനി, ആബിദാ അബ്ദുറഹിമാന്‍- 126, കോഴിക്കോട്- ചെക്യാട് ഗ്രാമപഞ്ചായത്ത്, പാറക്കടവ്, പി.കെ അനീഫ-529. കിഴക്കക്കര, മട്ടിണി എന്നീ വാര്‍ഡുകളാണ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."