അരയി സ്‌കൂള്‍ അധിക സമയം പ്രവര്‍ത്തിച്ചു തുടങ്ങി
കാഞ്ഞങ്ങാട്: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് പ്രണാമമര്‍പ്പിച്ച് അരയി ഗവ.യു.പി.സ്‌കൂള്‍ അധിക സമയം പ്രവര്‍ത്തിച്ചു തുടങ്ങി. അനുസ്മരണം ആഘോഷമാക്കാതെ നാടിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി അരയി സ്‌കൂളില്‍ ഇന്നു മുതല്‍ ഒരു വര്‍ഷക്കാലം ഒരു അധിക പിരിയഡ് കൂടി ഉണ്ടാകും .
കലാമിന്റെ വിളി എന്നു പേരിട്ടിരിക്കുന്ന പിരിയഡ് രാവിലെ 9.15 തൊട്ട് പത്ത് വരെയാണ്. അധ്യയന വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കേണ്ട സാഹചര്യത്തിലാണ് ഒരു ഗ്രാമീണ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി അധികം ജോലി ചെയത് കുട്ടികളുടെ പക്ഷം ചേരാന്‍ തീരുമാനിച്ചത്.
കുട്ടികളെത്തുന്നതിനു മുന്‍പായി അധ്യാപകരെല്ലാം സ്‌കൂളിലെത്തുന്നതിലൂടെ സ്‌കൂള്‍ അച്ചടക്കത്തിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് രക്ഷിതാക്കളും വിലയിരുത്തുന്നു.
അധ്യാപകരുടെ കൂട്ടായ്മയാണ് പൊതു വിദ്യാലയങ്ങള്‍ക്കാകെ മാതൃകയായ ഒരു തീരുമാനമെടുക്കാന്‍ വിദ്യാലയത്തെ പ്രേരിപ്പിച്ചത്.
പ്രീ പ്രൈമറി തൊട്ട് എഴു വരെ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കലാമിന് ആദരം പ്രകടിപ്പിച്ച് കഴിഞ്ഞ വര്‍ഷവും അധിക സമയം ജോലി ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."