HOME
DETAILS
MAL
ദേശീയപാത വികസനം: സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
backup
July 27 2016 | 19:07 PM
നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നു വ്യക്തമായ തീരുമാനങ്ങള്‍ വരാത്ത സാഹചര്യത്തില്‍ റവന്യൂ അധികൃതര്‍ സര്‍വേ നിര്‍ത്തിവെക്കണമെന്നു എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍. ഹൊസ്ദുര്‍ഗ് മേഖലാ കമ്മിറ്റിയാണു ഈ ആവശ്യവുമായി രംഗത്തെത്തിയത്. ദേശീയപാത വികസനത്തില്‍ നഷ്ടം സംഭവക്കുന്നവരുമായി സംസ്ഥാന സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഹൊസ്ദുര്‍ഗ് മേഖലയില്‍ കുടിയൊഴിക്കപ്പെടുന്നവര്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നവരുടെ യോഗം 30 നു നീലേശ്വരത്തു ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 നു എന്‍.കെ.ബി.എം സ്കൂളിലാണു യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."