റാഫേല്‍: പ്രതിരോധ മന്ത്രി രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രിയെ റാഫേല്‍ മന്ത്രിയെന്ന് വിളിച്ച രാഹുല്‍, മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി ഹിന്ദുസ്ഥാന്‍ ലിമിറ്റഡ് കമ്പനി (എച്ച്.എ.എല്‍) അധ്യക്ഷന്‍ ടി.എസ് രാജു രംഗത്തെത്തിയതോടെയാണ് രാഹുലിന്റെ ട്വീറ്റ്.
റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യമല്ലെന്ന നിര്‍മല സീതാരാമന്റെ വാദം കള്ളമാണെന്ന് എച്ച്.എ.എല്‍ തലവന്‍ രാജു തന്നെ വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് എച്ച്.എ.എല്ലിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റുവെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി നേരത്തെ പറഞ്ഞിരുന്നു. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യത്തെ ഏകസ്ഥാപനം എച്ച്.എ.എല്ലാണെന്ന് അവകാശപ്പെട്ട ആന്റണി സ്വന്തം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനത്തെ താഴ്ത്തിക്കെട്ടാന്‍ പ്രതിരോധമന്ത്രി ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."