HOME
DETAILS

ആന്ധ്രയിലും ഓപ്പറേഷന്‍ താമര; ടി.ഡി.പി എം.എല്‍.എമാരെ പിടിക്കാന്‍ ബി.ജെ.പി

  
backup
June 22 2019 | 19:06 PM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4

 


വിജയവാഡ: ഒരൊറ്റ എം.എല്‍.എമാര്‍പോലും ഇല്ലാത്ത ആന്ധ്രാപ്രദേശില്‍ ചുവടുറപ്പിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി. മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടി.ഡി.പിയില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ഓപ്പറേഷന്‍ താമരയിലൂടെ ബി.ജെ.പി പക്ഷത്തേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം.


കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനായി മൂന്നില്‍ രണ്ട് അംഗങ്ങളെ കൂട്ടത്തോടെ ചുവടുമാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കര്‍ണാടകയില്‍ പരീക്ഷിച്ചെങ്കിലും അത് ചുണ്ടിനും കപ്പിനുമിടയില്‍ പരാജയപ്പെട്ടുപോയെങ്കിലും പ്രതീക്ഷ കൈവിടാതെ ആന്ധ്രയില്‍ തങ്ങളുടെ ഉദ്യമം പരീക്ഷിക്കുകയാണ് ബി.ജെ.പി.ടി.ഡി.പിക്ക് നിലവില്‍ 23 എം.എല്‍.എമാരാണ് നിയമസഭയില്‍ ഉള്ളത്.
ഇവരില്‍ 15 പേരെയെങ്കിലും ബി.ജെ.പിയിലേക്ക് എത്തിച്ചാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകും. പ്രായോഗിക തലത്തില്‍ ഇത് അത്ര എളുപ്പമല്ലെങ്കിലും ചിലര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്.


ഇതിനിടയില്‍ ടി.ഡി.പി വിശാഖപട്ടണം എം.എല്‍.എയും മുന്‍മന്ത്രിയുമായ ജി. ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തില്‍ ചിലര്‍ ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയേക്കുമെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അടുത്തിടെ തെലങ്കാനയില്‍ ടി.ആര്‍.എസ് സ്വീകരിച്ച അതേ രീതിയിലുള്ള തന്ത്രമാണ് ആന്ധ്രയില്‍ ബി.ജെ.പി സ്വീകരിക്കുന്നത്. 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12പേരെയും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടുത്തി ടി.ആര്‍.എസ് പക്ഷത്തേക്ക് എത്തിച്ചത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ആസൂത്രിത നീക്കമായിരുന്നു. ഇതേ രീതിയാണ് ആന്ധ്രയില്‍ ബി.ജെ.പി പരീക്ഷിക്കുന്നത്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ ബി.ജെ.പിക്ക് ആയിട്ടില്ല. എന്നാല്‍ മത്സരിക്കാതെ എം.എല്‍.എമാരെ എങ്ങനെ ഉണ്ടാക്കാമെന്നാണ് ഓപ്പറേഷന്‍ താമരയിലൂടെ പാര്‍ട്ടി നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ടി.ഡി.പിയുടെ രാജ്യസഭാ എം.പിമാരെ ബി.ജെ.പി തട്ടിയെടുത്തത്. ഇതിനു പിന്നാലെയാണ് എം.എല്‍.എമാരെയും സ്വാധീനിക്കാനുള്ള നീക്കം ബി.ജെ.പി സജീവമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  8 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  16 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  24 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago