ബംഗ്ലാദേശ് തകര്‍ച്ചയില്‍
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ ബംഗ്ലാദേശിന് കാലിടറുന്നു. അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ടീമാണ് ബംഗ്ലാദേശ്. തുടര്‍ന്ന് അഫ്ഗാനിസ്ഥാനും ശ്രീലങ്കയെ തോല്‍പിച്ച് വരവറയിച്ചിരുന്നു. 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ എടുത്തത്. റാഷിദ് ഖാന്റെയും ഹഷ്മത്തുള്ള ശാഹിദിയുടെയും മികച്ച ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു അഫ്ഗാനിസ്ഥാന്‍ 255 റണ്‍സെടുത്തത്. ഇരുവരും അര്‍ധ സെഞ്ചുറി സ്വന്തമാക്കി. ബംഗ്ലാദേശിന്റെ ശാക്കിബുല്‍ ഹസന്റെ മികച്ച ബൗളിങ്ങാണ് അഫ്ഗാന്‍ റണ്ണൊഴുക്കിന് തടയിട്ടത്. 10 ഓവര്‍ എറിഞ്ഞ ഷാക്കിബ് 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. അവസാനമായി വിവരം ലഭിക്കുന്നമ്പോള്‍ 100 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."