തിരിച്ചടിച്ച് ഇന്ത്യ, എട്ട് പാക് സൈനികരെ വധിച്ചു, ബങ്കറുകളും ലോഞ്ച് പാഡുകളും തകര്‍ത്തു- വീഡിയോ
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയ പാക് സൈനികര്‍ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈനികര്‍. പാക് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ ആക്രമണത്തില്‍ എട്ട് പാക് സൈനികരെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു.
പാക് ബങ്കറുകളും ലോഞ്ച് പാഡുകളും തകര്‍ത്തിട്ടുണ്ട്. ബങ്കറിലേക്ക് മിസൈന്‍ പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
#WATCH | 7-8 Pakistan Army soldiers killed, 10-12 injured in the retaliatory firing by Indian Army in which a large number of Pakistan Army bunkers, fuel dumps, and launch pads have also been destroyed: Indian Army Sources pic.twitter.com/q3xoQ8F4tD
— ANI (@ANI) November 13, 2020
നേരത്തെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഉറിയിലെ നംബ്ല സെക്ടറില്‍ രണ്ട് സൈനികരും ഹാജി പിയര്‍ സെക്ടറില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
ഇര്‍ഷാദ് അഹമ്മദ്, തൗബ് മിര്‍, ഫാറൂഖ ബീഗം എന്നീ നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും പാകിസ്താന്റെ ഭാഗത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഉറിയിലെ വിവിധ സ്ഥലങ്ങള്‍ കൂടാതെ ബന്ദിപ്പോറ ജില്ലയിലെ ഗുരസ് സെക്ടറിലെ ഇസ്മാര്‍ഗില്‍ നിന്നും കുപ്വാര ജില്ലയിലെ കെരണ്‍ സെക്ടറില്‍ നിന്നും വെടിനിര്‍ത്തല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കെരണ്‍ മേഖലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞതായി പ്രതിരോധ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."