അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ
മുംബൈ: അടുത്തവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാവുമെന്ന് ബിസിസിഐ അറിയിച്ചു. 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചന ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ബിസിസിഐ ആത്മ വിശ്വാസത്തിലാണ്.
ഈവര്‍ഷം നടക്കേണ്ടിയിരുന്ന ട്വന്റി 20 ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചതും സംശയങ്ങള്‍ക്ക് കാരണമായിരുന്നു. ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ സജ്ജമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐസിസി വ്യക്തമാക്കി.
ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്ത്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി 20 ലോകകപ്പ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ലാകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകും. 2016ല്‍ നടന്ന ട്വന്റി 20 ലോകകപ്പാണ് ഇന്ത്യയില്‍ അവസാനമായി നടന്ന ഐസിസി ടൂര്‍ണമെന്റ്. അന്ന് വെസ്റ്റ് ഇന്‍ഡീസായിരുന്നു ചാംപ്യന്മാര്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ അവസാന ഓവറില്‍ മറികടന്നാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."