22 റഷ്യന്‍ തുഴച്ചില്‍ താരങ്ങള്‍ക്ക് വിലക്ക്
മോസ്കോ: ഉത്തേജക ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ താരങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നു. പുതിയതായി 22 തുഴച്ചില്‍ താരങ്ങളെയാണ് വിലക്കിയിരിക്കുന്നത്. റഷ്യയുടെ 28 തുഴച്ചില്‍ താരങ്ങളാണ് റിയോയില്‍ മത്സരിക്കുന്നത്. ഇതില്‍ 22 താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് റഷ്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ്.
അതേസമയം പോള്‍ വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവ ഒളിംപിക്സില്‍ മത്സരിക്കില്ല. അപ്പീല്‍ കോടതിയുടെ വിധിയെ തുടര്‍ന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് തനിക്ക് മത്സരിക്കാനാവില്ലെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിയോയിലേക്കുള്ള റഷ്യന്‍ ഒളിംപിക് സംഘത്തിന്റെ യാത്രയയപ്പിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഉത്തേജകം ഉപയോഗിക്കാത്ത താരങ്ങളോട് അതത് കായിക സംഘടനകള്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഇസിന്‍ബയേവ പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ഐ.ഒ.സി അടക്കമുള്ള സംഘടനകള്‍ തയാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം റിയോയില്‍ മത്സരിക്കുന്ന താരങ്ങള്‍ നിങ്ങളുടെ രാജ്യത്തിന്റെയും അവസരം നിഷേധിക്കപ്പെട്ട താരങ്ങള്‍ക്ക് വേണ്ടിയുമായിരിക്കണം മത്സരിക്കേണ്ടതെന്ന് ഇസിന്‍ബയേവ ഒളിംപിക് സംഘത്തോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."