ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. പഞ്ചായത്തിന്റെ വിവിധ മേഖലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചത്.
21ന് ജനകീയ പങ്കാളിത്തത്തോടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 22ന് പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങള്‍ ശുചീകരിക്കും. 25ന് തോട്ടം ഉടമകളുടെ യോഗവും 29ന് ക്ഷീര കര്‍ഷകരുടെ യോഗവും നടക്കും.
26ന് രാത്രി ഏഴിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രക്ത പരിശോധന ക്യാംപ് സംഘടിപ്പിക്കും. കുടിവെള്ള സ്രോതസുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ ജൂണ്‍ ഒന്നിന് കുടിവെള്ള പദ്ധതി കണ്‍വീനര്‍മാരുടെ യോഗം വിളിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, ടോമി കൊന്നക്കല്‍, ഒ. സച്ചിദാനന്ദന്, വില്സണ്മാത്യു, ടി.ജെ കുര്യാച്ചന്, ജോളി ജോസഫ്, കെ.എം മുഹമ്മദാലി, ജിജി ഇല്ലിക്കല്‍, അന്നക്കുട്ടി, മെഹറുന്നിസ, ജോയി മ്ലാങ്കുഴി, ഗണേഷ് ബാബു, എ.എന്‍ അഭിഷാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."