HOME
DETAILS
MAL
കോടിയേരിക്ക് രാജിവയ്ക്കേണ്ടി വരും: കെ. സുധാകരന്
backup
November 13 2020 | 23:11 PM
കണ്ണൂര്‍: ഇന്നല്ലെങ്കില്‍ നാളെ കോടിയേരി ബാലകൃഷ്ണനു സി.പി.എം സംസ്ഥാന സെക്രട്ടറി പദം രാജിവയ്ക്കേണ്ടി വരുമെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് എം.പി. മകനെതിരേയുള്ള കേസന്വേഷണം കോടിയേരിയിലേക്ക് എത്തും. കോടിയേരിയുടെ ആസ്തി സംബന്ധിച്ച് അന്വേഷണം നടത്തണം. പലിശയ്ക്കു പണം നല്കുന്നതു മുതല്‍ ഡാന്‍സ് ബാര്‍ വരെ കോടിയേരിയുടെ മകന് നടത്തുന്നുണ്ട്. ബംഗളൂരുവിലും ചെന്നൈയിലും ബിസിനസുണ്ട്. പി. ജയരാജന്റെയും എം.വി ഗോവിന്ദന്റെയും മക്കളെക്കുറിച്ച് ആരോപണം ഉന്നയിക്കാത്തത് അവര്‍ അഴിമതി നടത്താത്തതു കൊണ്ടാണെന്നു കെ. സുധാകരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."