HOME
DETAILS
MAL
രാഹുല്‍ ഗാന്ധി പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ് മന്മോഹന് സത്യസന്ധന്- ഇന്ത്യന്‍ നേതാക്കളെ കുറിച്ച് ഒബാമ
backup
November 13 2020 | 23:11 PM
വാഷിങ്ടണ്‍: വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത പെട്ടെന്ന് ക്ഷോഭിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ഥിയുടെ ഭാവമാണ് രാഹുലിനെ കണ്ടപ്പോള്‍ തോന്നിയതെന്നും ഒബാമ പറയുന്നു. അതേസമയം മന്മോഹന് സിങ് സത്യസന്ധനും നിര്വികാരനുമാണെന്നും എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന തന്റെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകത്തില്‍ ഒബാമ വ്യക്തമാക്കുന്നു.
പാഠങ്ങളെല്ലാം കൃത്യമായി ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, എന്നാല്‍ വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായപ്പെടുന്നത്.
ഒബാമ യു.എസ് പ്രസിഡന്റായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മന്മോഹന് സിങ്; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനും. 2009ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായെത്തിയ ഒബാമ മോദിക്കൊപ്പം മന് കീ ബാത്തിലും പങ്കെടുത്തിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, യു.എസിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് തുടങ്ങിയവരെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയെന്നാണ് ബൈഡനെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്.
അതേസമയം രാഹുലിനെക്കുറിച്ച ഒബാമയുടെ അഭിപ്രായത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഒബാമയെ വിമര്‍ശിച്ചു. പുസ്തകത്തിലെ വ്യക്തിപരമായ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."