മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു
മുംബൈ: കാര്‍ഷിക മേഖലയിലുണ്ടാകുന്ന തിരിച്ചടിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2015നും 2018നും ഇടയില്‍ 12,021 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൃഷി നശിക്കുന്നതുകാരണം ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങുന്നതാണ് പ്രധാനമായും കര്‍ഷകരുടെ മരണത്തിന് ഇടയാക്കുന്നത്. 2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെ 6,268 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ 610 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ നവീകരണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലുണ്ടാകുന്ന സര്‍ക്കാരിന്റെ പരാജയമാണ് കര്‍ഷക ആത്മഹത്യക്ക് പ്രധാന കാരണമെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ജലസംരക്ഷണ പദ്ധതിക്കായി നടപ്പാക്കിയ ജലയുക്ത ഷിവാര്‍ വഴി 8,946 കോടി രൂപ ചെലവഴിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
18,649 ഗ്രാമങ്ങളില്‍ പദ്ധതി നടപ്പാക്കി. ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതെങ്കിലും ഇത് കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടരീതിയില്‍ പ്രയോജനപ്പെടുന്നില്ലെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."