ഈ വര്‍ഷം 76.5 ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ എത്തിയതായി മന്ത്രാലയം
ജിദ്ദ: ഇത്തവണ എഴുപത്തിയാറര ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ സഊദിയില്‍ എത്തിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്. അതേസമയം, ഈ സീസണില്‍ ഉംറ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ ഇതുവരെ 76,60,000 വിദേശ ഉംറ വിസകള്‍ അനുവദിച്ചു. ഇതില്‍ 74,40,000 തീര്‍ഥാടകര്‍ സഊദിയിലെത്തി കര്‍മങ്ങള്‍ നിര്‍വഹിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
70,10,000 പേര് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. 2,71,000 വിദേശ തീര്‍ഥാടകരാണ് ഇപ്പോള്‍ സഊദിയില്‍ ഉള്ളത്. ഇതില്‍ 1,46,000 പേര് മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലുമാണ്. 1,35,000 പേര് കടല്‍ മാര്‍ഗവും 7,09,000 പേര് റോഡ് മാര്‍ഗവും ബാക്കിയുള്ളവര്‍ വിമാന മാര്‍ഗവുമാണ് സഊദിയില്‍ എത്തിയതെന്ന് മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്താനില്‍ നിന്ന് 16,70,000 തീര്‍ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് 9,74,000 തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 6,52,000 തീര്‍ഥാടകരും ഉംറ നിര്‍വഹിച്ചു. അതേസമയം, ഈ വര്‍ഷം ഉംറ വിസകള്‍ അനുവദിക്കുന്നത് ജൂണ്‍ പതിനേഴിന് നിര്‍ത്തി വച്ചതായി മന്ത്രാലയം അറിയിച്ചു. ജൂലൈ രണ്ടോടെ എല്ലാ വിദേശ ഉംറ തീര്‍ഥാടകരും സ്വദേശത്തേക്ക് മടങ്ങണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹജ്ജ് സീസണ് കഴിഞ്ഞതിനുശേഷമേ ഇനി ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."