സ്റ്റമ്പിങ്ങില്‍ ധോണി വീണത് എട്ട് വര്‍ഷത്തിന് ശേഷം
ലണ്ടന്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ധോണി പുറത്തായത് സ്റ്റമ്പിങ്ങിലായിരുന്നു. ഈ പുറത്താകലിന് ഒരു ചരിത്രം കൂടിയുണ്ട്. എട്ട് വര്‍ഷം മുമ്പായിരുന്നു ധോണി സ്റ്റമ്പിങ്ങിലൂടെ പുറത്തായത്. 2011 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ദേവേന്ദ്ര ബിശോക്കായിരുന്നു ധോണിയെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്.
വിക്കറ്റിന് പിന്നില്‍ നിന്ന് ബാറ്റ്സ്മാന്മാരെ സ്റ്റമ്പ് ചെയ്യുന്ന ധോണിക്ക് എപ്പോള്‍ ക്രീസില്‍ നിന്ന് കയറാന്‍ പാടില്ലെന്ന് കൃത്യമായി അറിയാം. അതുകൊണ്ടാണ് ക്രീസില്‍ നിന്ന് വിട്ടൊരു കളിക്ക് ധോണി മുതിരാതിരുന്നതും എട്ട് വര്‍ഷം സ്റ്റമ്പിങ്ങിലൂടെ പുറത്താകാതിരുന്നതും. ഇന്നലത്തെ മത്സരത്തില്‍ റാഷീദ് ഖാന്റെ ബൗളില്‍ ഇക്രം അലിഖില്‍ ആണ് ധോണിയെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. മത്സരത്തില്‍ 52 പന്തില്‍ നിന്ന് 28 റണ്‍സ് മാത്രം എടുത്താണ് ധോണി പുറത്തായത്.
തന്റെ കരിയറില്‍ ഉടനീളം ഒരുപാട് മിന്നല്‍ സ്റ്റമ്പിങ്ങുകള്‍ നടത്തിയ ധോണി റഷീദ് ഖാന് മുന്പില് വീഴുകയായിരുന്നു. തന്റെ ഏകദിന കരിയറില്‍ ഇത് രണ്ട@ാം തവണ മാത്രമാണ് സ്റ്റമ്പിങ്ങിലൂടെ ധോണി പുറത്താവുന്നത്. എന്നാല്‍ തിരിച്ച് ബാറ്റിങ്ങിനിറങ്ങിയ റാഷിദ് ഖാനെ സ്റ്റമ്പിങ്ങിലൂടെ പവലിയനിലേക്ക് തിരിച്ചയച്ച് പാടത്തെ പണിക്ക് വരമ്പത്ത് തന്നെ കൂലി കൊടുത്താണ് ധോണി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."