പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പുതിയ ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഉത്തരവിറക്കിയത്. രാജകീയ ഉത്തരവ് പുറത്തിറക്കിയ തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
രാജാവിന്റെ പുത്രനും കിരീടാവകാശിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ നേരത്തെ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. ഇതോടെ പ്രിന്‍സ് സല്മാന് ഇനി ബഹ്റൈന്‍ പ്രധാനമന്ത്രിയായി അറിയപ്പെടും.
1969 ഒക്ടോബര്‍ 21നാണ് പ്രിന്‍സ് സല്‍മാന്റെ ജനനം. നിലവില്‍ 51 വയസ്സുള്ള പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈനിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 1992 ൽ വാഷിംഗ്ടണിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎ നേടിയ ശേഷം 1994 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഫിലോസഫി ഓഫ് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രഥമ രാജ്ഞി പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹീം അല്‍ ഖലീഫയാണ് മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."