ബാലാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കുട്ടികള്‍ ഇറങ്ങിയോടിയ സംഭവങ്ങളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് സ്വമേധയാ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലത്ത് പ്രഗതി ബാലഭവനിനില്നിന്നും ചാലക്കുടി പുലാനി മരിയപാലന സൊസൈറ്റി നടത്തുന്ന അനാഥ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം കുട്ടികള്‍ ഇറങ്ങിയോടിയത്.
കോതമംഗലത്ത് അധികൃതരുടെ ശാരീരികമര്ദനത്തെ തുടര്‍ന്ന് സ്ഥാപനം വിട്ടോടിയ കുട്ടികളെ എട്ടു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.
പുലാനിയില്‍ സ്ഥാപനത്തില്‍നിന്ന് ആറ് ആദിവാസി കുട്ടികള്‍ പുലര്‍ച്ചെ ഇറങ്ങിയോടിയെന്നായിരുന്നു വാര്‍ത്ത. മുതിര്‍ന്ന കുട്ടികളുടെ പീഡനം സഹിക്കാതെയായിരുന്നു ഇവിടെനിന്ന് കുട്ടികള്‍ സ്ഥാപനം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."