ട്രംപ് സഊദിയിലേക്ക്: റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും
ജിദ്ദ: സഊദി -അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് സഊദിയിലേക്ക് തിരിക്കും. ശനിയാഴ്ച്ചയാണ് ഉച്ചകോടി.
പ്രസിഡന്റായി സ്ഥാനമേറ്റതിനുള്ള ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ്. സല്മാന് രാജാവുമായും ഇതര അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
റിയാദില്‍ നടക്കുന്ന ഉച്ചകോടികളില്‍ രാജാക്കന്മാരും പ്രസിഡന്റുമാരും അടക്കം 37 രാഷ്ട്രനേതാക്കളും ആറു പ്രധാനമന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
ഉച്ചകോടിക്കെത്തുന്ന രാജ്യങ്ങളെ കഴിഞ്ഞ ദിവസം സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.
ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ശക്തി പകരുന്നതാണ് ട്രംപിന്റെ സന്ദര്‍ശനവും ഉച്ചകോടിയുമെന്ന് രാജാവ് പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രത്യേക വെബ്സൈറ്റും സഊദി ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശന വേളയില്‍ സഊദി നൂറു ബില്ല്യന്‍ റിയാലിന്റെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവയ്ക്കും. അത്യാധുനിക ആധുനിക ആയുധങ്ങള്‍ക്കു പുറമേ യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍, നാവിക സുരക്ഷാ ഉപരണങ്ങള്‍ ഉള്‍പ്പെടുന്ന കരാറില്‍ ഇവയുടെ അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെയായിരിക്കും കരാര്‍.
ട്രംപ് ഞായറാഴ്ച്ച അമേരിക്കയിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."