റോഡ് സുരക്ഷാ കര്‍മ്മസമിതി സെമിനാര്‍ 31ന്
ആലപ്പുഴ: റോഡ് സുരക്ഷാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പൊതുഗതാഗതത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ 31ന് സെമിനാര്‍ നടത്തുമെന്ന് പ്രസിഡന്റ് ബി.സുജാതന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
31ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി ജി സുധാകരന് സംസ്ഥാനതലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ആര് ടി ഒ. എബി ജോണ്‍ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം എ ആര് കണ്ണന്, ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്മാന് തോമസ് ജോസഫ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവര്‍ പ്രസംഗിക്കും. അഡ്വ. പ്രദീപ് കൂട്ടാല മോഡറേറ്ററായിരിക്കും. റോഡപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡേ. ഹരിപ്രസാദ് നിര്‍വ്വഹിക്കും.
ഇ ഖാലിദ് സ്വാഗതവും ആര് സ്കന്ദന് നന്ദിയും പറയും. വൈകിട്ട് അഞ്ചിന് കാവ്യസന്ധ്യയും നടക്കും. പത്രസമ്മേളനത്തില്‍ ഇ ഖാലിദ്, പി വേണുക്കുട്ടന്‍, ബേബി പാറക്കാടന്‍, അഡ്വ. പ്രദീപ് കൂട്ടാല, ഫിലിപ്പോസ് തത്തംപളളി, ആര് സ്കന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."