ഈന്തപ്പഴ വിതരണം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം
39,894 പേര്‍ക്ക് 250ഗ്രാം വീതം നല്‍കിയെന്ന്
സാമൂഹ്യനീതി വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് വിവരാവകാശ രേഖ.
39,894 പേര്‍ക്ക് 250ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്തത്. 1257.25 കിലോ. കുറവ് ആലപ്പുഴയില്‍. 234 കിലോ. 17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യു.എ.ഇയില്‍നിന്ന് എത്തിച്ചശേഷം പുറത്തു വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നതായാണ് കസ്റ്റംസ് വിലയിരുത്തല്‍. സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതിനു പുറമേ സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും ഈന്തപ്പഴം വിതരണം ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.മൂന്ന് വര്‍ഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."