വര്‍ക്കലയില്‍ ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു
കല്ലമ്പലം: നഗരസഭാ പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും തട്ടുകടകളിലും ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടി. വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന വിവിധയിനം പഴകിയ ആഹാരസാധനങ്ങള്‍, ഉപയോഗ ശൂന്യമായ എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
മട്ടിന്‍മൂട് ഹോട്ടല്‍ തനൂജ, പുത്തന്‍ ചന്തയിലെ ന്യൂഡില്‍സ്, ന്യൂ മോയിസ്, പുന്നമൂട്ടിലെ ഹോട്ടല്‍ ജനാര്‍ദന, നാസ് ഹോട്ടല്‍, വര്‍ഷ ബേക്കറി ആന്‍ഡ് ഹോട്ടല്‍ സഫാ ടീഷോപ്പ്, കരുനിലക്കോട് ഹോട്ടല്‍ വിന്‍ലാന്‍ഡ്, പുന്നമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സുനിലിന്റെ തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ആഹാരസാധനങ്ങള്‍ പിടികൂടിയത്. സ്ഥാപന ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ഉദയകുമാര്‍, എസ്. ബിനു, മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."