മൈക്രോ ഫിനാന്‍സ് ഭീഷണി: സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചു
മാള: മൈക്രോ ഫിനാന്‍സ് ഭീഷണി സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചു . ഇതിനായി കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു.
കേരളത്തിലെമ്പാടും മൈക്രോ ഫിനാന്‍സ് വിഭാഗത്തിലുള്‍പ്പെടുന്ന വിവിധ കമ്പനികള്‍ നടത്തിവരുന്ന പണമിടപാടുകളില്‍ അന്യായമായി ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായി ധാരാളം പരാതികള്‍ നിലവിലുണ്ട്.
സാധാരണക്കാരായ ജനങ്ങള്‍ അവരുടെ സാമ്പത്തിക പ്രതിസന്ധികളിലാണ് ഇത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നത്. തിരിച്ചടവ് ക്യത്യമായി നല്‍കി പോന്നിരുന്ന വ്യക്തികളില്‍ പലരുടെയും കുടുംബങ്ങളെ കഴിഞ്ഞു പോയ പ്രളയ ദുരിതം ബാധിച്ചിരുന്നു. പലര്‍ക്കും അവരുടെ ജീവിക്കാനുള്ള സാഹചര്യം പോലും മെച്ചപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങളുടെ ഭീഷണി. പലരും പൂര്‍ണമായി തൊഴിലിനു പോകാന്‍ പറ്റാത്ത സാഹചര്യങ്ങളിലും താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടു വാടകക്കും മറ്റു ബന്ധുക്കളുടെ വീട്ടിലും താമസിക്കുന്നവരുമാണ്.
ഇത്തരക്കാരെ വീടുകളില്‍ ചെന്ന് തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതായി പരക്കെ പരാതിയുണ്ട് .
ഇത്തരത്തിലുള്ള മൈക്രോ ഫിനാന്‍സ് സംഘങ്ങളില്‍ നിന്ന് പൈസ വായ്പ എടുത്തവര്‍ക്കു തിരിച്ചടവിനു കാലതാമസം നല്‍കുന്നതിനായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അത്രയും നാള്‍ ദുരിത ബാധിതരായ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തങ്ങളെ തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."