സെപ്റ്റംബര്‍ 29ന് 'സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനം' ആചരിക്കാന്‍ യു.ജി.സി നിര്‍ദേശം
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 29ന് 'സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനം' ആചരിക്കാന്‍ യു.ജി.സി നിര്‍ദേശം. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും കോളജുകളും ഈ ദിനം ആചരിക്കണമെന്നാണ് നിര്‍ദേശം.
യു.ജി.സി സെക്രട്ടറി രജ്നീഷ് ജയിന് ആണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അന്നേദിവസം പ്രത്യേക പരേഡ്, സൈനികരുടെ ത്യാഗം സംബന്ധിച്ച് മുന്‍ സൈനികരുടെ പ്രഭാഷണം, എക്സിബിഷനുകള്‍, സൈനികര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തെഴുത്ത്, പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം.
സ്ഥാപനങ്ങളുടെ ഗെയ്റ്റ്, സംസ്ഥാന തലസ്ഥാനം, പ്രധാനപ്പെട്ട നഗരങ്ങള്‍, മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മള്‍ട്ടിമീഡിയ എക്സിബിഷന് നടത്തണമെന്നും നിര്‍ദേശമുണ്ട്.
2016 സെപ്റ്റംബര്‍ 29നാണ് ഇന്ത്യന്‍ ആര്‍മി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ കയറി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം ഒരു പരുക്കും പറ്റാതെ തിരിച്ചുവന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."