റബ്ബര്‍ ബോര്‍ഡ് കര്‍ഷക നിയന്ത്രണത്തിലാക്കണം: ജോസ് കെ.മാണി
കോട്ടയം: രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന റബര്‍ ബോര്‍ഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാര്‍ത്ത് കര്‍ഷക നിയന്ത്രണത്തിലാക്കണമെന്നു കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.
റബര്‍ ബോര്‍ഡ് മേഖലാ ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച റബര്‍ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റബര്‍ ബോര്‍ഡ് മേഖലാ ഓഫിസുകള്‍ നിര്‍ത്തലാക്കിയാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി വിതരണം ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളും അട്ടിമറിക്കപ്പെടും. റബര്‍കൃഷി വ്യാപനത്തിനായും റബര്‍കൃഷിയില്‍ കര്‍ഷകരെ സഹായിക്കാനായും രൂപീകൃതമായ റബര്‍ ബോര്‍ഡ് ഇപ്പോള്‍ നടത്തുന്നത് കര്‍ഷക വിരുദ്ധ നീക്കങ്ങളാണ്.
ആഗോളതലത്തില്‍ നിലവില്‍ വന്നിട്ടുള്ള വ്യാപാരകരാറുകളുടെയും കാര്‍ഷികോല്‍പന്ന ഇറക്കുമതി ചട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ 1947 സ്ഥാപിതമായ ബോര്‍ഡിന്റെ ഘടനയിലും സ്വഭാവത്തിലും കാലികമായ മാറ്റം അനിവാര്യമാണ്. റബ്ബര്‍ ആക്ട് 14-ാം വകുപ്പ് പ്രകാരം രാജ്യത്തെ മുഴുവന്‍ റബ്ബര്‍ വാങ്ങല്‍ പ്രക്രിയയും റബ്ബര്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. രാജ്യത്ത് ആകെയുള്ള 8710 റബ്ബര്‍ കച്ചവടക്കാരും 4363 ടയര്‍, റബ്ബര്‍ വ്യവസായികളും ഓരോ മാസത്തെയും അവരുടെ റബ്ബര്‍ വാങ്ങല്‍, വില്‍ക്കല്‍ സ്റ്റോക്ക് വിശദാംശങ്ങള്‍ റബ്ബര്‍ ബോര്‍ഡിനെ അറിയിച്ചിരിക്കണം.
ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയുള്ള വില സ്വാഭാവിക റബ്ബറിന് രാജ്യത്ത് നടപ്പിലാക്കാന്‍ റബ്ബര്‍ ബോര്‍ഡിന് കഴിയേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."