ശശിക്കെതിരായ നടപടി സംസ്ഥാന സമിതിയില്‍
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് 30നു ചേരുന്ന സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. എ.കെ ബാലനും പി.കെ ശ്രീമതിയും അംഗങ്ങളായ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറിയിരുന്നു.
ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നടപടി സംബന്ധിച്ചു ചര്‍ച്ച ചെയ്യേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഈ മാസം 30നും ഒക്ടോബര്‍ ഒന്നിനുമായി ചേരുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. എം.എല്‍.എക്കെതിരേയുള്ള പരാതി സി.പി.എം കേന്ദ്ര കമ്മിറ്റിയും നിരീക്ഷിക്കുന്നതിനാല്‍ പാര്‍ട്ടി കേന്ദ്ര നേതാക്കള്‍കൂടി പങ്കെടുക്കുന്ന യോഗമാകും നടപടി തീരുമാനിക്കുക.
പി.കെ ശശി എം.എല്‍.എക്കെതിരേ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ വാസ്തവമുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."