മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. നാളെ മുതല്‍ മാത്രമേ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകൂ. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലാണ് നട തുറന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
ദര്‍ശനത്തിനായി വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി 86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 42000 പേര്‍ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. ഇന്ന് നട തുറക്കുമെങ്കിലും നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. നിലയ്ക്കല്‍ ഭക്തരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയവര്‍ക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിദാനത്തേക്ക് പ്രവേശിക്കാം . അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്തര്‍ നിലയ്ക്കലെത്തണം.
നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയില്‍ കുളി, കാനന പാത വഴിയുള്ള യാത്ര, നെയ്അഭിഷേകം, എന്നിവ ഇത്തവണയില്ല. കൂടാതെ സന്നിധാനത്ത് ഭക്തര്‍ക്ക് വിരി വയ്ക്കാന്‍ അനുവാദമില്ല. ഭക്തര്‍ക്കായി പമ്പയില്‍ പ്രത്യേകം ഷവര്‍ ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ 1000 പേരും വാരാന്ത്യങ്ങളില്‍ 2000 പേരും വിശേഷല്‍ ദിവസങ്ങളില്‍ അയ്യായിരം പേരുമാണ് സന്നിധാനത്തേക്ക് എത്തുക. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും . സന്നിധാനത്ത് വി കെ ജയരാജ് പോറ്റിയും മാളികപ്പുറത്ത് എംഎന്‍ രജികുമാറുമാണ് പുതിയ മേല്‍ശാന്തിമാര്‍. ഡിസംബര്‍ 26 നാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മകരവിളക്കിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."