HOME
DETAILS
MAL
മണിപ്പൂര്‍ മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
November 15 2020 | 14:11 PM
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
'കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളില്‍ ഞാനുമായി അടുപ്പം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്,' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
ഈ വര്‍ഷം സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."