അനിമേഷന്‍ എന്ന കല
പാരമ്പര്യ രീതിയിലോ കംപ്യൂട്ടറിന്റെ സഹായത്താലോ വരച്ച നിശ്ചല ചിത്രങ്ങള്‍ തുടര്‍ച്ചയായും വേഗത്തിലും പ്രദര്‍ശിപ്പിക്കുന്നതിലൂടെ ചലിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന പ്രക്രിയയാണ് അനിമേഷന്‍.
മനുഷ്യനേത്രങ്ങളുടെ വീക്ഷണ സ്ഥിരത (പെര്‍സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്ന പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ് അനിമേഷന്‍ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്.
പാലിയോത്തിക് ഗുഹാചിത്രങ്ങളില്‍ അനിമേഷന്‍ ചിത്രങ്ങളുടെ പ്രാഥമിക രൂപങ്ങളും പൗരാണിക ഈജിപ്റ്റിലെ കല്ലറകളില്‍ ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തുടര്‍ച്ചയായ അനേകം ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇറാനിലെ ശെഹറേ സഅ്തില്‍ ആദ്യകാല അനിമേഷന്‍ സാങ്കേതിക വിദ്യകള്‍ നിലനിന്നതായി പഠനങ്ങള്‍ പറയുന്നു. പുരാവസ്തു ഗവേഷകനായ ഡോ.മന്‍സൂര്‍ സദ്ജാദി ഇവിടെനിന്നു കണ്ടെത്തിയ ഒരു കളിമണ്‍ പാത്രത്തില്‍ ആട് ഇല ഭക്ഷിക്കുന്നതിന്റെ പ്രാഥമിക അനിമേഷന്‍ സാങ്കേതം കാണാനായി. പാത്രം വേഗത്തില്‍ കറയ്ക്കുമ്പോള്‍ അഞ്ചോളം വരുന്ന ചിത്രങ്ങള്‍ ചലിക്കുന്ന പ്രതീതി ഉളവാക്കുമായിരുന്നു. ഇന്ത്യയില്‍ നിലനിന്നിരുന്ന നിഴല്‍പ്പാവക്കൂത്തുകള്‍ ഇത്തരം ചലിക്കും ചിത്രങ്ങളുടെ മുന്‍കാല രൂപമായിരുന്നു. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെ ദി ഗ്രോത് ഓഫ് എ പീ പ്ലാന്റ് എന്ന സിനിമയിലൂടെ അനിമേഷന്‍ ആധുനിക രൂപം വികസിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം 1934ല്‍ ഇന്ത്യയിലെ ആദ്യത്തെ അനിമേഷന്‍ സംരഭമായ ദ പീ ബ്രദര്‍ തിരശ്ശീലയിലെത്തി. പെയ്ന്റ് ചെയ്ത പ്ലാസ്റ്റിക് ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ കാലത്ത് അനിമേഷന്‍ നിര്‍മിച്ചിരുന്നത്. കംപ്യൂട്ടറിന്റെ കടന്നു വരവോടെ വിവിധ തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് അനിമേഷന്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നു.
വീക്ഷണസ്ഥിരത
അനിമേഷനെ കുറിച്ചു പറയുമ്പോള്‍ വീക്ഷണ സ്ഥിരതയെക്കുറിച്ച് സൂചിപ്പിച്ചല്ലോ. എന്താണ് വീക്ഷണ സ്ഥിരത എന്ന് കൂട്ടുകാര്‍ക്കറിയാമോ. നാം ഒരു ദൃശ്യം കണ്ടു കഴിഞ്ഞ് ഒരു സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയം ആ ദൃശ്യം നമ്മുടെ കാഴ്ചയില്‍ തങ്ങിനില്‍ക്കും. ഈ സമയത്തിനുള്ളില്‍ മറ്റൊരു ദൃശ്യം നാം കാണുകയാണെങ്കില്‍ ചിത്രങ്ങള്‍ ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ഇങ്ങനെ ഒരു സെക്കന്റില്‍ 24 ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ചലിപ്പിക്കുന്നതാണ് ചലച്ചിത്രത്തിനു പിന്നിലെ രഹസ്യം.
അനിമേഷന്‍
സോഫ്റ്റ് വെയറുകള്‍
ഇന്ന് സ്‌കൂള്‍ തലങ്ങളിലും മറ്റും അനേകം അനിമേഷന്‍ സോഫ്റ്റ് വെയറുകള്‍ പഠിപ്പിക്കുന്നുണ്ട്. റോബര്‍ട്ട് ബി. ക്വാറ്റ്ല്‍ബാം നിര്‍മിച്ച സിന്‍ ഫിഗ് സ്റ്റുഡിയോ പത്താം ക്ലാസ് ഐ.ടി പുസ്തകത്തില്‍ പാഠ്യവിഷയമാണ്.
ഠൗുശ: ഛുലി2ഉങമഴശര, ജലിരശഹ, അറീയലഎഹമവെ, അിശാടൗേറശീ, ഠീീിആീീാ, യഹലിറലൃ 3റ, ഛുലി ഠീീി്വ, സൃശമേ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ അനിമേഷനുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തുന്നവയാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് അനിമേഷന്‍ മേഖലയിലുള്ളത്. പരസ്യ കമ്പനികള്‍, കംപ്യൂട്ടര്‍ ഗെയിം നിര്‍മാതാക്കള്‍, കാര്‍ട്ടൂണ്‍ ചാനലുകള്‍, എന്‍ജിനീയറിങ് മേഖലകള്‍, ഫോറന്‍സിക് രംഗം തുടങ്ങിയവയില്‍ നല്ല അനിമേറ്റര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാം.
അനിമേഷന്‍ ദിനം
അനിമേഷന്റെ പ്രാധാന്യം വിളിച്ചോതി ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓരോ വര്‍ഷവും ഓക്ടോബര്‍ 28 ഇന്റര്‍നാഷണല്‍ അനിമേഷന്‍ ദിനമായി ആചരിച്ചു വരുന്നു.
സ്റ്റോപ്പ് മോഷന്‍
അനിമേഷന്‍
ക്ലേ മോഡലുകളിലോ പേപ്പര്‍ കട്ടിംഗിലോ തയാറാക്കുന്ന രൂപങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് തയാറാക്കുന്ന അനിമേഷനാണിത്. ഓരോ പൊസിഷനിലും രൂപങ്ങള്‍ ചലിപ്പിച്ച് ചിത്രങ്ങളെടുക്കുകയും വീഡിയോ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചലച്ചിത്രമാക്കുകയുമാണ് സ്റ്റോപ്പ് മോഷന്‍ അനിമേഷനില്‍ ചെയ്യുന്നത്.
ഫ്‌ളിപ് ബുക്ക്
ഒരു സംഭവത്തിന്റെ തുടര്‍ച്ചയായ അനേകം ദൃശ്യങ്ങള്‍ വരച്ച് ചേര്‍ത്ത ഒരു കുഞ്ഞന്‍ പുസ്തകമാണിത്. അതിവേഗത്തില്‍ പുസ്തകം മറിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ജോണ്‍ ബാര്‍ണസ് ലിനറ്റ് പുറത്തിറക്കിയ കെനിയോഗ്രാഫ് ആണ് ഫ്‌ളിപ് ബുക്കിന്റെ പ്രാഥമിക രൂപം.
തുമാട്രോപ്
മനുഷ്യ നേത്രങ്ങളുടെ വീക്ഷണ സ്ഥിരതയെക്കുറിച്ച് പറഞ്ഞല്ലോ. ഈ പ്രത്യേകതയെക്കുറിച്ച് പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ശാസ്ത്രജ്ഞര്‍ മനസിലാക്കിയിരുന്നു. ആ കഴിവ് ഉപയോഗപ്പെടുത്തി അവര്‍ തുമാട്രോപ് എന്ന ഉപകരണം നിര്‍മിച്ചു. വൃത്താകൃതിയിലുള്ള ഒരു ചക്രത്തിന്റെ പുറത്ത് വ്യത്യസ്ത ദൃശ്യങ്ങള്‍ വരച്ചുചേര്‍ത്ത് അതിവേഗത്തില്‍ കറക്കി ദൃശ്യത്തെ ചലിപ്പിക്കുന്നതാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തന രീതി
ഫെനകിസ്റ്റിക്‌സ്‌കോപ്
തുമാട്രോപ് പോലെ വൃത്താകൃതിയിലുള്ള ഒരു ഡിസ്‌കില്‍ വ്യത്യസ്ത ദൃശ്യങ്ങള്‍ വരച്ചു ചേര്‍ത്ത് ചലനാത്മക ദൃശ്യമുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഫെനകിസ്റ്റിക്‌സ്‌കോപ്.
ഈ ഉപകരണം തുമാട്രോപിനേക്കാള്‍ വേഗത്തില്‍ ലോക വ്യാപകമായി. ജോസഫ് പ്ലാറ്റോ, സൈമണ്‍ വോണ്‍ സ്‌റ്റേംഫര്‍ തുടങ്ങിയ ശാസ്ത്രകാരന്മാരാണ് ഈ ഉപകരണത്തിന്റെ കണ്ടെത്തലിനു പിന്നില്‍.
സോയി ട്രോപ്
ഒരു സിലിണ്ടറിനുള്ളില്‍ ഉള്‍പ്പെടുത്തിയ അനേകം തുടര്‍ച്ചയായുള്ള ദൃശ്യങ്ങളാണ് സോയി ട്രോപിന്റെ ഘടകം. സിലിണ്ടര്‍ ചലിക്കുമ്പോള്‍ ദൃശ്യങ്ങളും ചലനാത്മകമാകും. ചാള്‍സ് എമി റിനാഡ് കണ്ടെത്തിയ പ്രാക്‌സിനോക്‌സ്‌കോപ്പ് സോയി ട്രോപ്പിന്റെ വികസിത രൂപമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."