HOME
DETAILS
MAL
കെ.എം മാണി യു.ഡി.എഫ് വിടുമെന്ന പ്രചാരണം ശരിയല്ല: ആര്യാടന്
backup
July 27 2016 | 20:07 PM
കോഴിക്കോട്: കെ.എം മാണി യു.ഡി.എഫ് മുന്നണി വിടുമെന്ന പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. മാണിക്കെതിരേ മുന്നണിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്ന് താന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം മുന്നണിയുടെ പ്രധാന നേതാവാണ്. കഴിഞ്ഞ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ആര്യാടന് പറഞ്ഞു. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ തിരുത്തലുകള്‍ വേണമെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."