ബൈഡന് അധികാരമേല്‍ക്കും മുമ്പേ ജറൂസലമില്‍ കുടിയേറ്റകേന്ദ്ര നിര്‍മാണം തകൃതിയാക്കി ഇസ്റാഈല്‍
ടെല്‍അവീവ്: അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ 1,257 പുതിയ ജൂത പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് ഇസ്റാഈല്‍. ഗിവാറ്റ് ഹമാട്ടോസ് സെറ്റില്മെന്റിലാണിവ പണിയുക. 2014ല്‍ അന്താരാഷ്ട്ര സമ്മര്‍ദം മൂലം ഇവിടെ 2,600 പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് ഇസ്റാഈല്‍ നിര്‍ത്തിവച്ചിരുന്നു. വ്യാഴാഴ്ച രാമത് ശ്ളോമോയില് 108 വീടുകള്‍ നിര്‍മിക്കുന്നതിന് ഇസ്റാഈലി അധികൃതര്‍ അനുമതി നല്‍കിയിരുന്നു. അതിനിടെ യു.എസില്‍ ജോ ബൈഡന് പ്രസിഡന്റാകുന്നതിനു മുമ്പേ ആയിരക്കണക്കിന് പാര്‍പ്പിടകേന്ദ്രങ്ങള്‍ക്ക് അനുമതി നല്കാന് ഇസ്റാഈല്‍ ഒരുങ്ങുന്നതായി ഇസ്റാഈലിലെ ഹരാത്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശപ്പെടുത്തിയ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിയുന്നത് അനധികൃതമാണ്. ഫലസ്തീന് പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് ജോ ബൈഡനും കമല ഹാരിസും നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് പുതിയ പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നത് നിയമവിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."