കണ്ണൂരില്‍ വീണ്ടും യാത്രാവിമാനമിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ.ടി.ആര് 72 വിമാനമാണു വിമാനത്താവളത്തിലിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്കു 1.49ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട വിമാനം 2.23ന് കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലെത്തി വേഗത കുറച്ച് ഒരുമണിക്കൂര്‍ 20 മിനിറ്റ് പറന്ന ശേഷമാണ് ഇറങ്ങിയത്. വൈകിട്ട് 3.43നു ലാന്‍ഡിങ് നടത്തിയ വിമാനത്തെ ഫയര്‍ എന്‍ജിനുകള്‍ ജലാഭിവാദ്യം ചെയ്തു. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് 737-800 യാത്രാവിമാനം വ്യാഴാഴ്ച വിമാനത്താവളത്തില്‍ പരീക്ഷണ ലാന്‍ഡിങ് നടത്തിയിരുന്നു.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സജ്ജമാക്കിയ റണ്‍വേയിലെ 07, 25 അതിര്‍ത്തികളിലൂടെ മൂന്നുതവണ വീതം താഴ്ന്നു പറന്ന് ടച്ച് ആന്‍ഡ് ഗോ രീതിയില്‍ ലാന്‍ഡിങ് നടത്തിയാണു പരിശോധന പൂര്‍ത്തിയാക്കിയത്.
പൈലറ്റ് ക്യാപ്റ്റന്‍ സതീഷ് വീരയുടെ നേതൃത്വത്തിലുള്ള സംഘത്തെ കിയാല്‍ എം.ഡി വി. തുളസീദാസ്, എക്സിക്യൂട്ടീവ് ഡയരക്ടര്‍ (എന്‍ജിനിയറിങ്) കെ.പി ജോസ്, ചീഫ് പ്രോജക്ട് എന്‍ജിനിയര്‍ ഇന്‍ചാര്‍ജ് കെ.എസ് ഷിബുകുമാര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍ ടി. അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മണിയറ വേലായുധന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകിട്ട് നാലിന് വിമാനം തിരികെ കൊച്ചിയിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."