HOME
DETAILS

തുലാമഴ 34 ശതമാനം കുറവ്, മലപ്പുറത്തെ മഴക്കുറവ് 64 ശതമാനം

  
backup
November 16 2020 | 02:11 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b4-34-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d


തൊടുപുഴ: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിക്ക് മുകളില്‍ ലഭിച്ചെങ്കിലും തുലാമഴയില്‍ 34 ശതമാനം കുറവ്. മലപ്പുറം ജില്ലയിലാണ് വന്‍ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് (64 ശതമാനം). കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് സാധാരണ മഴ ലഭിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം മഴക്കുറവുണ്ട്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്ര (ഐ.എം.ഡി) ത്തിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെവരെ ലഭിച്ചത് 270.02 മി.മീ മഴയാണ്. 407.02 മി.മീ ആണ് ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ. മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. തിരുവനന്തപുരം 43, കൊല്ലം 41, ആലപ്പുഴ 41, എറണാകുളം 28, ഇടുക്കി 20, കോട്ടയം 27, പത്തനംതിട്ട 37, തൃശൂര്‍ 46, വയനാട് 29, പാലക്കാട് 46, കോഴിക്കോട് 22 ശതമാനം. സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
മഴക്കുറവ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് 3,640.035 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നു. സംഭരണശേഷിയുടെ 88 ശതമാനമായിരുന്നു ഇത്. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 3,597.427 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്. ഇത് സംഭരണശേഷിയുടെ 87 ശതമാനമാണ്. നവംബര്‍ ഒന്നുമുതല്‍ ഇന്നലെ വരെ 212 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്കാണ് അണക്കെട്ടുകളിലേക്ക് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ 214.67 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 89 ശതമാനം വെള്ളം നിലവിലുണ്ട്. മഴക്കുറവിനുപിന്നാലെ സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. ഇതോടൊപ്പം വൈദ്യുതി ഉപഭോഗവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago