HOME
DETAILS
MAL
ലൈഫ് മിഷന്: ധനസഹായം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍
backup
June 24 2019 | 20:06 PM
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിപ്രകാരം കഴിഞ്ഞ മൂന്നുവര്ഷങ്ങള്ക്കിടെ അനുവദിച്ച വീടുകളുടെ ധനസഹായം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എ.കെ ബാലന്.
ധനസഹായം 3.5 ലക്ഷം രൂപയില്‍ നിന്ന് നാല് ലക്ഷമായി വര്‍ധിപ്പിച്ചത് അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുക വര്‍ധിപ്പിക്കുന്നത് പരിശോധിച്ചുവരുന്നതെന്ന് ഒ.ആര് കേളുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന 2016-17 സാമ്പത്തിക വര്‍ഷം ജനറല്‍ ഹൗസിങ്, ഹഡ്കോ, വനബന്ധു കല്യാണ്‍ യോജന എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളം 6,709 വീടുകള്‍ അനുവദിച്ചിരുന്നു. വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."