HOME
DETAILS

തുറക്കുളം മാര്‍ക്കറ്റ്; നിര്‍മാണം തുടരാന്‍ നഗരസഭ കൗണ്‍സിലില്‍ തീരുമാനം

  
backup
May 19 2017 | 21:05 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d



കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റ് ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മ്മാണം തുടരാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ന്യൂനപക്ഷമായ ഭരണസമിതിയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെയാണ് അജണ്ട പാസായത്. 37 അംഗ കൗണ്‍സിലില്‍ 21 പേരുടെ പിന്തുണ ഭരണസമിതിക്ക് അനുകൂലമായപ്പോള്‍ 10 പേര്‍ മാത്രമാണ് അജണ്ടയെ എതിര്‍ത്തു വോട്ടു ചെയ്തത്. കുന്നംകുളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കി വിമത കോണ്‍ഗ്രസ് അംഗങ്ങളാണ് ഭരണസമിതിയെ പിന്തുണച്ചത്.
ഗ്രൂപ്പ്് തര്‍ക്കത്തെ തുടര്‍ന്നു യോഗത്തില്‍ ചേരിതിരിഞ്ഞ് നിന്നിരുന്ന ബി.ജെ.പിയിലെ 2 അംഗങ്ങളും, ഔദ്യോഗിക കോണ്‍ഗ്രസിലെ ഒരംഗവും, സി.എം.പി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. ബി.ജെ.പിയിലെ ഗീതാ ശശി, ശ്രീജിത്ത് ആമേന്‍, മുന്‍പ് വിമതര്‍ക്കൊപ്പം നില്‍ക്കുകയും പിന്നീട് നിയമസഭ തിരഞ്ഞെടുപ്പ് കാലയളവില്‍ സ്ഥിരം സമിതി അംഗത്തം രാജിവെച്ച്് ഔദ്യോഗിക കോണ്‍ഗ്രസിനൊപ്പം ചേരുകയും ചെയ്ത സി.എം.പി അംഗങ്ങളായ ജയ്്‌സിംഗ്്, മോഹിനി, ഔദ്യോഗിക കോണ്‍ഗ്രസ് അംഗവും, വ്യാപാരി പ്രതിനിധിയുമായ മിനി മോന്‍സി എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.
2014 ല്‍ പണി പൂര്‍ത്തികരിക്കേണ്ടിയിരുന്ന തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണം കാലാവധിക്കുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തില്‍ നഗരസഭ പ്രവര്‍ത്തി ഏറ്റെടുക്കുകയും കരാറുകാരായ ആല്‍ക്കോമിനെ പുറത്താക്കണമെന്നുമായിരുന്നു ആര്‍.എം.പി, ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. എന്നാല്‍ നഗരസഭക്ക് നഷ്ടം വരുത്താതെ 36 വര്‍ഷം 11 മാസം എന്ന കാലാവധി കുറക്കണമെന്നും, പ്രതി വര്‍ഷം നല്‍കേണ്ട തുകയില്‍ വര്‍ദ്ധനവ് വരുത്തണമെന്നുമായിരുന്നു വിമത കോണ്‍ഗ്രസിന്റെ നിലപാട്. ഇത് സംബന്ധിച്ച് കമ്പനിയുമായി ചര്‍ച്ച ചെയ്യാമെന്ന് ഭരണ സമിതി ഉറപ്പ് നല്‍കി. തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ
കാലത്ത് നടന്ന കരാര്‍ വലിയ അഴിമതിയായിരുന്നുവെന്നാണ് ഔദ്യോഗിക കോണ്‍ഗ്രസിന്റെ ആരോപണം. ഇത് ഇനിയും തുടരാനനുവദിക്കില്ലെന്നും പ്രവര്‍ത്തി നഗരസഭ ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.
എന്നാല്‍ കുന്നംകുളത്തിന്റെ വികസനത്തിനായുള്ള പദ്ധതിയായിരു ന്നുവെന്നും ഇന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ കരാര്‍ നല്‍കിയിരുന്ന ഭരണ സമിതിയും ഭാഗമായിരുന്നിട്ടും അന്നെന്ത് കൊണ്ട് എതിര്‍ത്തില്ലെന്നും ഭരണ സമിതി അംഗങ്ങള്‍ ചോദിച്ചു. ബി.ജെ.പിയുമായി സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ കൂട്ടു കൂടിയതിന്റെ പേരില്‍ പുറത്താക്കപെട്ട വിമത കോണ്‍ഗ്രസിന് ഈ നീക്കത്തോടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ കടുത്തതാകും. എന്നാല്‍ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നല്‍കിയ സമയത്തിന്റെ അവസാന ദിവസങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെയുള്ള കൈപൊക്കല്‍ പാര്‍ട്ടിക്കകത്തെ തീരുമാനങ്ങളോടുള്ള പരസ്യമായ വിയോജിപ്പായി തന്നെയാണ് കണക്കാക്കുന്നത്.
പക്ഷെ കുന്നംകുളത്തിന്റെ വികസന പദ്ധതിക്ക് രാഷ്ട്രീയ നിറം നോക്കാതെയുള്ള പിന്തുണ നല്‍കുമെന്നും ഭരണസമിതിയുടെ തെറ്റായ നയങ്ങളുണ്ടെങ്കിലും അതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തുമെന്നും വിമത നേതാക്കള്‍ പറഞ്ഞു. കൗണ്‍സില്‍ തീരുമാനം സര്‍ക്കാരിനെ അറിയിച്ച് അനുമതി നേടിയാല്‍ മാത്രമേ കാരാറുകാര്‍ക്ക് പുനര്‍ നിര്‍മ്മാണത്തിന് അവസരം ലഭിക്കൂ. എന്നിരുന്നാലും വിഷയത്തില്‍ കൗണ്‍സില്‍ തീരുമാനമെടുക്കുക എന്നതായിരുന്നു സി.പി.എമ്മിനു മുന്നിലുണ്ടായി രുന്ന പ്രധാന വെല്ലുവിളി. ഈ ഭരണ സമിതിയുടെ പ്രവര്‍ത്തന കാലഘട്ടത്തില്‍ പലപ്പോഴും വോട്ടെടുപ്പിന്റെ സാഹചര്യമുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം തന്ത്രപൂര്‍വം അതി ജീവിക്കുകയായിരുന്നു. എന്നാല്‍ നഗര വികസനത്തിന്റെ പരമപ്രധാനമായ വിഷയമായിരുന്നതിനാല്‍
ആത്മ വിശ്വസ്തതോടെ വോട്ടെടുപ്പിനെ നേരിടുകയായിരുന്നുവെന്നും വികസനത്തിനെ അംഗീകരിക്കുന്നവരുടെ പിന്തുണ നേടുമെന്ന വിശ്വാസമു ണ്ടായിരുന്നുവെന്നുമായണ് സി.പി.എം പറയുന്നത്. എന്നാല്‍ അജണ്ട സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ ധാരണ ഉണ്ടാക്കിയിരുന്ന തായാണ് പറയപെടുന്നത്. വരും ദിവസങ്ങളില്‍ നഗരത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ എറെ ചര്‍ച്ച ചെയുപെടുന്നത് ഈ വോട്ടെടുപ്പായിരിക്കുമെ ന്നതില്‍ സംശയമില്ല. ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, കെ.എ അസീസ്, ഷാജി ആലിക്കല്‍, ബിജു.സി.ബേബി, കെ.കെ മുരളി, സോമന്‍ ചെറുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago