സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നു
പോക്‌സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ തീരുമാനിച്ച് വനിതാ ശിശു വികസന വകുപ്പ്. തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് തീരുമാനം. പോക്‌സോ കേസ് ഇരകളുടെ പുനരധിവാസം ഇതോടെ പ്രതിസന്ധിയിലായി. ഇനിമുതല്‍ 10നും 18 നും ഇടയില്‍ പ്രായമുള്ളവരെല്ലാം തൃശൂരിലെ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും. സ്വന്തം ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമീപ്യവുമാണ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തങ്ങാന്‍ ഇരകള്‍ക്ക് സഹായകമായത്. സര്‍ക്കാര്‍ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്‌സോ കേസിലെ പ്രതികള്‍ക്ക് സ്വാധീനിക്കുന്നതിനും തടസമായിരുന്നു.
എന്നാല്‍, സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് കുട്ടികളെ മാറ്റുന്നതെന്നാണ് മന്ത്രി കെ.കെ ശൈലജ നല്‍കുന്ന വിശദീകരണം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചേര്‍ന്ന് 350ഓളം താമസക്കാരാണ് നിര്‍ഭയ ഹോമുകളിലുള്ളത്. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ ഒരുമിച്ചാണ് കഴിയേണ്ടിവരുന്നത്. ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ മാറ്റാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കേന്ദ്രങ്ങളെ പോക്‌സോ കേസ് ഇരകളുടെ എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇരകളെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തൃശൂലേക്ക് മാറ്റും. നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും ഉത്തരവിലും പദ്ധതി നിര്‍ദേശത്തിലും പറയുന്നത് മറ്റൊന്നാണ്. എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്തി ജീവനക്കാരെ പുനര്‍വിന്യസിക്കാനാണ് നിര്‍ദേശം. ഇതുവഴി വര്‍ഷം 74 ലക്ഷം ലാഭിക്കാമെന്നും വനിതാ ശിശുവികസന ഡയരക്ടര്‍ പദ്ധതിനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."