സന്‍സദ് ആദര്‍ശ് ഗ്രാമയോജന: ചാലിയാര്‍ പഞ്ചായത്തിനെ ദത്തെടുത്തു
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെടുത്തി പിവി അബ്ദുല്‍ വഹാബ് എം.പി ദത്തെടുത്തു. രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി. മാതൃകാ വില്ലേജ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പഞ്ചായത്തിന്റെ സമഗ്ര വികസനങ്ങളാണ് ലക്ഷ്യമിടുന്നത്. വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കും. അടിസ്ഥാന വികസനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ജനകീയ കൂട്ടായ്മയില്‍ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ തവണ കരുളായി ഗ്രാമപഞ്ചായത്ത് എംപി ദത്തെടുത്തിരുന്നു. ആദ്യമായി പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ്, ആദിവാസികള്‍ ഉള്‍പ്പെടെ ബാങ്ക് അകൗണ്ട്, പഠനം നിര്‍ത്തിപോയവരുടെ തുടര്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ വികസനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു പഞ്ചായത്ത് ഒരു എംപി ഏറ്റെടുക്കണം.
ഇതിന് പ്രത്യേകിച്ച് കേന്ദ്ര ഫണ്ടുകളില്ലാത്തനാല്‍ പദ്ധതി പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ പിവി അബ്ദുല്‍ വഹാബ് എംപി ഏറ്റെടുത്ത പ്രഥമ പഞ്ചായത്തായ കരുളായിയില്‍ പദ്ധതി പൂര്‍ണ ലക്ഷ്യം കൈവരിച്ചു.
ചാലിയാര്‍ പഞ്ചായത്ത് ദത്തെടുക്കുന്നതിന്റെ ഭാഗമായി 20ന് യോഗം ചാലിയാര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പിവി അബ്ദുല്‍വഹാബ് എംപി, പികെ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കും. ടൂറിസം വികസനത്തിന് സാധ്യത വര്‍ധിച്ച പഞ്ചായത്തെന്ന നിലയില്‍ ചാലിയാര്‍ പഞ്ചായത്തിന് പദ്ധതി കൂടൂതല്‍ പ്രയോജനകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."