വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളിരിക്കുന്നത് ദുരന്ത മേല്‍ക്കൂരക്ക് താഴെ
വണ്ടൂര്‍: താലൂക്കാശുപത്രിയിലെ ഒ.പിയിലെത്തുന്ന രോഗികളിരിക്കുന്നത് ഏതു നിമിഷവും നിലം പൊത്താവുന്ന മേല്‍ക്കൂരക്ക് താഴെ. ഡോക്ടറെ കാത്തിരിക്കുന്ന ഭാഗത്തെ മേല്‍ക്കൂരയാണ് അധികൃതര്‍ അശ്രദ്ധമായി സ്ഥാപിച്ചിരിക്കുന്നത്. ഒ.പി കെട്ടിടത്തിനു മുകളിലെ ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് മേല്‍ക്കൂര ഇത്തരത്തില്‍ മാറ്റി സ്ഥാപിച്ചിട്ടുള്ളത്.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ചുമരുകള്‍ക്ക് മേലെ മരവും ഇഷ്ടികയുമെല്ലാം അട്ടിവച്ച് സ്ഥാപിച്ച മേല്‍ക്കൂര ചെറിയ കാറ്റിനു പോലും തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലാണ്. കഴിഞ്ഞയാഴ്ച തിരുവാലി കൃഷിഭവന് മുകളിലുള്ള മത്സ്യ സൊസൈറ്റിയുടെ ഓഫിസിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി തൊട്ടപ്പുറത്തുള്ള ഹോളോബ്രിക്സ് ഷെഡ്ഡില്‍ പതിച്ചിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴാണ് നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരുമെത്തുന്ന ആശുപത്രി കെട്ടിടം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.
ഇതു സംബന്ധിച്ച് ആഴ്ചകള്‍ക്കു മുന്‍പ് തന്നെ ബ്ലോക്ക് പഞ്ചായത്തധികൃതര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ സി.ടി.പി അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ഒ.പി കെട്ടിടത്തിനു മുകളിലെ നിര്‍മാണം പാതി വഴിയില്‍ നിലച്ചതിനാല്‍ മഴ പെയ്യുന്നതോടെ ഒ.പി ബ്ലോക്ക് മുഴുവന്‍ ചെളിയും വെള്ളവും നിറയുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."